Image

മാസ്റ്റര്‍ തിയേറ്ററുകളില്‍: ഉറക്കമില്ലാതെ ഇരമ്ബിയാര്‍ത്ത് ആരാധകര്‍

Published on 13 January, 2021
മാസ്റ്റര്‍ തിയേറ്ററുകളില്‍: ഉറക്കമില്ലാതെ ഇരമ്ബിയാര്‍ത്ത് ആരാധകര്‍

ചെന്നൈ: നീണ്ട കാത്തിരിപ്പിനുശേഷം വിജയ് ചിത്രം മാസ്റ്റര്‍ തിയറ്ററുകളിലെത്തി. തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തുനില്‍ക്കുകയായിരുന്നുആരാധകര്‍. 


ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. 


തിരുനെല്‍വേലി, കോയമ്ബത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്ബത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച്‌ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.


കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലും തിയറ്ററുകള്‍ ഇന്നുമുതല്‍ തുറന്നു. മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകള്‍ ബുധനാഴ്ച തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തില്‍ പ്രദര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക