Image

സ്റ്റിമുലസ് ചെക്ക് 1400 ഡോളര്‍ കൂടി; തൊഴിലില്ലായ്മ വേതനത്തിനൊപ്പം 400ഡോളര്‍

Published on 15 January, 2021
സ്റ്റിമുലസ് ചെക്ക് 1400 ഡോളര്‍ കൂടി; തൊഴിലില്ലായ്മ വേതനത്തിനൊപ്പം 400ഡോളര്‍

വാഷിംഗ്ടണ്‍, ഡി.സി: 600 ഡോളര്‍ സ്റ്റിമുലസ് ചെക്ക് ലഭിച്ചവര്‍ക്ക് 1400 ഡോളര്‍ കൂടി നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യപിച്ചു. 2000 ഡോളര്‍ അര്‍ഹരായ ഓരോരുത്തര്‍ക്കും നല്കണമെന്ന ഡമൊക്രാറ്റിക് പാര്‍ട്ടി നിലപാട് പ്രാവര്‍ത്തികമാക്കുകയാണു അടുത്ത ബുധനാഴ്ച സ്ഥാനമേല്‍ക്കുന്ന ബൈഡന്‍.

ഇതിനു പുറമെ ഇപ്പോള്‍ തൊഴിലില്ലായ്മ വേതനത്തിനു പുറമെ 300 ഡോളര്‍ കൂടി ഫെഡറല്‍ സഹായമായിലഭിക്കുന്നത് മൊത്തം 400 ഡോളറാകും. അത് മാര്‍ച്ച് പകുതിക്കു ശേഷവും തുടരും.കഴിഞ്ഞ വര്‍ഷംആഴ്ചയില്‍ 600 ഡോളര്‍ വീതമാണു തൊഴിലില്ലായ്മ വേതനത്തിനൊപ്പം ഫെഡറല്‍ ആനുകൂല്യമായി നല്കിയത്.

ഇവയടക്കം 1.9 ട്രില്യന്റെ സഹായ പദ്ധതികളാണു സ്ഥാനമേറ്റാലുടന്‍ നടപ്പിലാക്കുകയെന്നു ബൈഡന്‍ പ്രഖ്യാപിച്ചു.

ഫെഡറല്‍മിനിമം കൂലി മണിക്കൂറില്‍ 15 ഡോളറാക്കും. വാക്‌സിനേഷനു 160 ബില്യന്‍ വകയിരുത്തും.
ബിസിനസുകള്‍ക്ക് ഗ്രാന്റായി 15 ബില്യനും കുറഞ്ഞ പലിശക്കുള്ള ലോണ്‍ ആയി 200 ബില്യനും വകയിരുത്തും. വിദ്യാഭ്യാസ രംഗത്തിനു 170 ബില്യന്‍.

Join WhatsApp News
Varghese Thomas. 2021-01-15 03:06:19
God bless
CID Mooosa 2021-01-15 11:42:01
Good job.Do not increase tax.
മിനിമം വേതനം 2021-01-15 21:04:57
$7.25 മിനിമം ഫെഡറൽ വേതനം ലഭിക്കുന്ന ആർക്കും സുഖമായി ജീവിക്കാൻ കഴിയില്ല. ബൈഡൻ ഇത് മനസ്സിലാക്കി ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നു. ട്രംപിന് വലിയ അവസരം നഷ്ടപ്പെട്ടു; അധികാരത്തിൽ കയറിയ ഉടനേ മിനിമം വേതനം $15.00 ആക്കേണ്ടതായിരുന്നു. ട്രംപിന് എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു; പക്ഷേ, അയാളുടെ വായിൽ നാവ് അവനെ ഒരു വിഡ്‌ഢിയെപ്പോലെയാക്കി. അവസാന ഫലം, ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
പാവപ്പെട്ടവൻ 2021-01-16 14:23:19
സെനറ്റും ഹൗസും ബൈഡനെ പിന്തുണക്കുന്നു. അധികാരത്തിൽ കയറിയാൽ ഉടൻ ബൈഡൻ minimum wage $15.00 ആക്കുമോ, അതോ തൽക്കാലം മൂന്നോ നാലോ ഡോളർ കൂട്ടി, ബാക്കി വർഷങ്ങൾ കൊണ്ട് കുറേശെ കൂട്ടി $15.00 എത്തിക്കാം എന്ന് പറഞ്ഞു ആളെ പറ്റിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക