Image

സംസ്ഥാന ബഡ്ജറ്റ് ഇന്ന് -ബഡ്ജറ്റ് സമഗ്രമായി അറിയാൻ കൈരളി ന്യൂസ് തത്സമയം

Published on 15 January, 2021
സംസ്ഥാന ബഡ്ജറ്റ്  ഇന്ന് -ബഡ്ജറ്റ് സമഗ്രമായി അറിയാൻ കൈരളി ന്യൂസ് തത്സമയം
സംസ്ഥാന സർക്കാരിന്റെ 2021- 22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്‌ വെള്ളിയാഴ്‌ച ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന്‌‌ ബജറ്റ്‌ പ്രസംഗം തുടങ്ങും. ഈ സർക്കാരിന്റെ ആറാം ബജറ്റാണിത്‌. തോമസ്‌ ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.സമാനതകളില്ലാത്ത ജനക്ഷേമത്തിനും വികസനത്തിനും കൂടുതൽ കരുത്ത്‌ പകരുന്ന സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക. ധനാഭ്യർഥനകൾ വിശദമായി ചർച്ചചെയ്‌ത്‌ അംഗീകരിക്കാൻ സമയമില്ലാത്തതിനാൽ അടുത്ത നാല്‌  മാസത്തെ ചെലവുകൾക്കുള്ള വോട്ടോൺ അക്കൗണ്ടാകും സഭ പാസാക്കുക.

കഴിഞ്ഞ അഞ്ച്‌ ബജറ്റുകളും വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും കാര്യമായ ഊന്നൽ നൽകിയിരുന്നു. അമിത നികുതിഭാരം അടിച്ചേൽപ്പിച്ചതുമില്ല. വിദ്യാഭ്യാസം, ആരോഗ്യം, പശ്‌ചാത്തല വികസനം തുടങ്ങി  സർവമേഖലയ്‌ക്കും മികച്ച പിന്തുണയാണ്‌ നൽകിയത്‌. ഈ നേട്ടങ്ങൾ കൂടുതൽ  മുന്നോട്ടുകൊണ്ടുപോകാനും കോവിഡ്‌ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും.
അഭിമാനത്തോടെ ആ മുഖങ്ങളിലെ പുഞ്ചിരികളാണ് ഈ സർക്കാരിന്നുള്ള സാക്ഷിപത്രം. നാലരവർഷം ഏറ്റവും പരിഗണിക്കപ്പെട്ടത് പാവങ്ങളാണ്. ഡോ. ഐസക്കിന്റെ ആഗ്രഹങ്ങളും ഭാവനയും പാണ്ഡിത്യവും പ്രാവർത്തികമായ അഞ്ചാം വർഷത്തിലേക്കു ....
സംസ്ഥാന ബഡ്ജറ്റ്  ഇന്ന് -ബഡ്ജറ്റ് സമഗ്രമായി അറിയാൻ കൈരളി ന്യൂസ് തത്സമയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക