Image

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം, 34 മരണം

Published on 15 January, 2021
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം, 34 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. സുലേവസി ദ്വീപില്‍ ഉണ്ടായ ഭൂചലനത്തില്‍ 34 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്തോനേഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.


വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഏഴു സെക്കന്റോളം സമയം ഭൂചലനം നീണ്ടു നിന്നെന്നാണ് ഇന്തോനേഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചിരിക്കുന്നത്.


മജെന നഗരത്തിന് ആറു കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഹോട്ടലുകള്‍, ആശുപത്രി, ഗവര്‍ണറുടെ ഓഫീസ്, ഷോപ്പിംഗ് മാള്‍ എന്നിവയെല്ലാം ഭൂകമ്ബത്തെ തുടര്‍ന്ന് തകര്‍ന്നു വീണു. പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.


ഭൂകമ്ബത്തില്‍ തകര്‍ന്നു വീണ ആശുപത്രി കെട്ടിടത്തില്‍  രോഗികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക