Image

കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ച്‌ 11 മരണം; 5 പേര്‍ ഗുരുതരാവസ്ഥയില്‍

Published on 15 January, 2021
കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ച്‌ 11 മരണം; 5 പേര്‍ ഗുരുതരാവസ്ഥയില്‍

ധര്‍വാഡ്: കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ച്‌ സ്ത്രീകളുള്‍പ്പെടെ 11 പേര്‍ മരിച്ചു. ധര്‍വാഡയ്ക്ക് സമീപം ഇട്ടിഗാട്ടിയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.


 ദാവനഗരിയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. മിനിബസിലുണ്ടായിരുന്നതിലേറെയും സ്ത്രീകളായിരുന്നു.


മിനിബസിന്റെ ഡ്രൈവറും ഈ അപകടത്തില്‍ മരിച്ചു. ടിപ്പറിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ MLA ഗുരുസിദ്ധനഗൗണ്ടറിന്റെ മരുമകളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക