Image

മൂന്ന് വ്യവസായ ഇടനാഴികള്‍; ബജറ്റില്‍ 50,000 കോടിയുടെ പ്രഖ്യാപനം

Published on 15 January, 2021
മൂന്ന് വ്യവസായ ഇടനാഴികള്‍;  ബജറ്റില്‍ 50,000 കോടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ മലബാറിന്റെയും വിഴിഞ്ഞത്തിന്റെയും തലസ്ഥാന നഗര ത്തിന്റെ വികസനത്തിനും പ്രഖ്യാപനങ്ങള്‍.


മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം - കൊച്ചി ഇടനാഴിക്ക് ഡിപിആര്‍ തയ്യാറാക്കും. 50,000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് ഈ വര്‍ഷം തുടക്കമിടും. 


വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച നാവായിക്കുളം വരെ ആറു വരി പാത നിര്‍മ്മിക്കും. ഇതിന്റെ സമീപത്തെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക കമ്ബനി വരും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്ന ക്യാപിറ്റല്‍ ഡവലപ്‌മെന്റ് കമ്ബനിക്കായി 100 കോടി രൂപ വകയിരുത്തി.


തലസ്ഥാന നഗര വികസന പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം - നാവായിക്കുളം 78 കിലോമീറ്റര്‍ ആറുവരിപാതയും ഇരു വശത്തുമായി നോളജ് ഹബ്ബ, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പ് എന്നിവ സ്ഥാപിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമിയേറ്റെടുക്കാന്‍ 10,000 കോടി രൂപ അനുവദിച്ചിരുന്നു.


തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതിയ്ക്ക് 40 കോടി

മുസിരിസ്, ആലപ്പുഴ,തലശ്ശേരി പൈതൃക പദ്ധതികള്‍ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 40 കോടി അനുവദിച്ചു. 


തിരുവനന്തപുരത്തിന് പത്തുകോടി അധികമായി അനുവദിച്ചു. ഇവിടേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ചുകോടിയും അനുവദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക