Image

കോ​വാ​ക്സി​​ന്‍ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ഫെ​ബ്രു​വ​രി​യി​ല്‍‌ പൂ​ര്‍‌​ത്തി​യാ​കും: ഭാ​ര​ത് ബ​യോ​ടെ​ക്

Published on 15 January, 2021
കോ​വാ​ക്സി​​ന്‍ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ഫെ​ബ്രു​വ​രി​യി​ല്‍‌ പൂ​ര്‍‌​ത്തി​യാ​കും: ഭാ​ര​ത് ബ​യോ​ടെ​ക്
ന്യൂ​ഡ​ല്‍​ഹി: കോ​വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ഫെ​ബ്രു​വ​രി​യി​ല്‍‌ പൂ​ര്‍‌​ത്തി​യാ​കു​മെ​ന്ന് വാ​ക്സി​ന്‍ നി​ര്‍‌​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്. 

ഇ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​ത്തി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ആ​ര്‍​ക്കും ത​ന്നെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ചാ​ല്‍ യാ​തൊ​രു ത​ര​ത്തി​ലു​ള്ള തി​രി​ച്ച​ടി​യു​ണ്ടാ​വി​ല്ലെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്ക് വ്യ​ക്ത​മാ​ക്കി.

കോ​വാ​ക്സി​ന്‍ ഡോ​സി​ന് 206 രൂ​പ​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ങ്ങു​ന്ന​ത്. ഭാ​ര​ത് ബ​യോ​ടെ​കി​ല്‍​നി​ന്ന് 55 ല​ക്ഷം ഡോ​സു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ങ്ങു​ന്ന​ത്. വാ​ക്സി​ന്‍ എ​പ്പോ​ള്‍ സ്വ​കാ​ര്യ വി​പ​ണി​യി​ല്‍ എ​ന്തു​മെ​ന്നോ എ​ന്തു വി​ല​യ്ക്ക് വി​ല്‍​ക്കു​മെ​ന്നോ ഇ​തു​വ​രെ ഭാ​ര​ത് ബ​യോ​ടെ​ക്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി നേ​ര​ത്തെ കോ​വാ​ക്സി​ന് ല​ഭി​ച്ചി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ര​ത് ബ​യോ​ടെ​ക്ക് ഐ​സി​എം​ആ​ര്‍, പൂ​നെ എ​ന്‍​ഐ​വി എ​ന്നീ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കോ​വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക