Image

ബിനു കൈതക്കതൊട്ടിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് നവനേതൃത്വം

മാത്യു തട്ടാമറ്റം Published on 15 January, 2021
ബിനു കൈതക്കതൊട്ടിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് നവനേതൃത്വം
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു കൈതക്കത്തൊട്ടി (പ്രസിഡന്റ്), ബൈജു ജോസ് (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടച്ചേരിയില്‍ (ജോയിന്റ് സെക്രട്ടറി) എന്നീ ടീമിനെ തെരഞ്ഞെടുത്തു.
    
ഇവരെ കൂടാതെ മുന്‍ എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെ പത്ത് ബോര്‍ഡ് ഡയറക്‌ടേഴ്‌സിനേയും തെരഞ്ഞെടുത്തു. പീറ്റര്‍ കുളങ്ങര, ജിബി കൊല്ലപ്പിള്ളി, റോണി തോമസ്, സണ്ണി ഇടിയാലി, സജി തേക്കുംകാട്ടില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബൈജു കുന്നേല്‍, പോള്‍സണ്‍ കുളങ്ങര, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ഫിലിപ്പ് പെരികലം എന്നിവര്‍ ആണ് പുതിയ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഉള്ളത്.
    
കൊറോണ എന്ന മഹമാരിയുടെ ഈ കാലഘട്ടത്തില്‍ വലിയ പരിപാടികള്‍ക്ക് ഒന്നും അവസരം ഇല്ലെങ്കിലും സോഷ്യല്‍ ക്ലബ്ബിന്റെ  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് തന്നെ ഈ മഹാമാരിയുടെ കാലഘട്ടത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍  കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പുതിയ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയില്‍ പറഞ്ഞു.
    
പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തിലുള്ള മുന്‍ എക്‌സിക്യൂട്ടീവിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ സ്ലാഘനീമാണെന്ന് പുതിയ എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക