Image

രാമക്ഷേത്രനിര്‍മ്മാണത്തിനായി രത്നവ്യാപാരി് 11 കോടി സംഭാവന നല്‍കി

Published on 15 January, 2021
 രാമക്ഷേത്രനിര്‍മ്മാണത്തിനായി രത്നവ്യാപാരി് 11 കോടി സംഭാവന നല്‍കി
സൂറത്ത്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രത്നവ്യാപാരി സംഭാവനയായി നല്‍കിയത് 11 കോടി രൂപ.   ഗോവിന്ദഭായ് ദോലാക്യയെന്ന രത്നവ്യാപാരിയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വന്‍ തുക കൈമാറിയത്. പണം കൈമാറുന്ന ചടങ്ങില്‍ ആര്‍എസ്എസ് നേതാക്കളും സംബന്ധിച്ചു.

ഗുജറാത്തിലെ സൂറത്തിലെ രത്നവ്യാപാരിയാണ് ഗോവിന്ദഭായ്. രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമായ ഗോവിന്ദ വര്‍ഷങ്ങളായി ആര്‍എസ്എസ് സഹയാത്രികനാണ്. ആര്‍എസ്എസും വിഎച്ച്പിയും അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായി ഇന്ന് മുതലാണ് സംഭാവന സ്വീകരിച്ച് തുടങ്ങിയത്.

സൂറത്തിലെ മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടി രൂപയും ലവ്ജി ബാദുഷ ഒരു കോടി രൂപ സംഭാവന നല്‍കി. സൂറത്തിലെ തന്നെ വിവിധ വ്യാപാരികള്‍ അഞ്ച് മുതല്‍ 21 ലക്ഷം വരെ സംഭാവന നല്‍കി. ബിജെപിയുടെ ട്രഷററായ സുരേന്ദ്ര പട്ടേല്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ആദ്യസംഭാവന നല്‍കിയത്. അഞ്ച് ലക്ഷത്തി ആയിരം രൂപയാണ് രാജ്യത്തെ പ്രഥമ പൗരന്‍ സംഭാവനയായി നല്‍കിയത്.

Join WhatsApp News
Sudhir Panikkaveetil 2021-01-15 22:36:19
ജീവിതത്തിൽ അനർഹമായ സൗഭാഗ്യങ്ങൾ ലഭിക്കുന്നവർ ഈശ്വരന്മാരെ സൃഷ്ടിച്ചു. ഒരീശ്വരൻ ഉണ്ട് അവൻ തന്നതീ സുഖസൗകര്യങ്ങൾ എന്ന് അവർ കരുതുന്നു. ആ അജ്ഞാതശക്തിക്ക് വേണ്ടി എന്തും ചെയ്യുന്നു.
പാവങ്ങളുടെ ദൈവം ജനിച്ചിട്ടില്ല 2021-01-16 13:04:28
ഇശരനെ സൃഷ്ട്ടിച്ചത് പണക്കാർക്കുവേണ്ടിയാണ്. ഇശരൻ 'അനുഗ്രഹിക്കുന്നതും' പണക്കാരെയാണ്. പാവപ്പെട്ടവൻറ്റെ ദൈവം ഇന്നേവരെ ജനിച്ചിട്ടില്ല. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക