Image

കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത് ഡ​ല്‍​ഹി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി

Published on 16 January, 2021
കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത് ഡ​ല്‍​ഹി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​യ്ക്ക് രാ​ജ്യ​ത്ത് തു​ട​ക്ക​മാ​യി. എ​യിം​സി​ലെ ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​യാ​യ മ​നീ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ന്ന​ത്. എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ആ​ദ്യം വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചാ​ലും കൊ​റോ​ണ മു​ന്‍​ക​രു​ത​ലു​ക​ള്‍ കൈ​വി​ട​രു​തെ​ന്നും ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ച ശേ​ഷം മാ​ത്ര​മെ പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക