Image

'തല്ലിക്കൊന്നാലും കായംകുളത്തേക്കില്ല'; അമ്ബലപ്പുഴയില്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയുമായി മന്ത്രി സുധാകരന്‍

Published on 17 January, 2021
'തല്ലിക്കൊന്നാലും കായംകുളത്തേക്കില്ല'; അമ്ബലപ്പുഴയില്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയുമായി മന്ത്രി  സുധാകരന്‍

ആലപ്പുഴ | നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനയുമായി മന്ത്രി ജി സുധാകരന്‍. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്ന് പ്രതികരിച്ച മന്ത്രി ,അമ്ബലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന സൂചനയാണ് നല്‍കിയത്. പിണറായി വീണ്ടും മുഖ്യമന്ത്രിയാകും. എന്നാല്‍ താന്‍ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ല. 


തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ല .തന്നെ കാലുവാരി തോല്‍പ്പിച്ച സ്ഥലമാണ് കായംകുളമെന്നും ആ സംസ്‌കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും കായംകുളത്ത് പാര്‍ട്ടി വീണ്ടും ജയിക്കുമെന്നും ഇപ്പോള്‍ കായംകുളത്തുള്ള എംഎല്‍എ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക