പ്രമുഖ മാധ്യമ – ടി.വി അവതാരകന് അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് കമ്ബനിയായ ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെകുറിച്ചും പരാമര്‍ശങ്ങള്‍.
കങ്കണക്ക് ‘ഇറോട്ടോ മാനിയ’ ആണെന്നാണ് അര്‍ണബ് ചാറ്റുകളിലൂടെ പറയുന്നത്. ബോളിവുഡ് നടന് ഹൃതിക് റോഷനുമായുള്ള കങ്കണയുടെ പ്രശ്നങ്ങള്‍ നടക്കുന്ന സമയത്തെ ചാറ്റുകളിലാണ് കങ്കണയും വിഷയമാകുന്നത് .’കങ്കണ പരിധിവിടുകയാണെന്നും’ ‘ആളുകള്‍ക്ക് അവളെ പേടിയാണെന്നും’ അര്‍ണബ് പറയുന്നു.
‘ഇറോട്ടോ മാനിയ’ –
ഒരു വ്യക്തി തന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അയാള്‍ അത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘ഇറോട്ടോ മാനിയ’. ചിലപ്പോള്‍ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായിരിക്കും നമ്മെ സ്നേഹിക്കുന്നതായി നാം വിശ്വസിച്ചിരിക്കുക. രോഗം ബാധിച്ചയാള്‍ ഒരു പ്രത്യേക വ്യക്തിയുമായി ഒരു ബന്ധത്തിലാണെന്ന് സ്വയം കരുതുന്നു. അതേപറ്റി അയാള്‍ക്ക് വളരെ ഉറപ്പുണ്ടായിരിക്കുകയും ചെയ്യും.അതെ സമയം അങ്ങിനെയല്ല എന്ന് തെളിയിക്കുന്ന വസ്തുതകള്‍ രോഗി ഒരിക്കലും അംഗീകരിക്കുകയുമില്ല.
അതേസമയം പുല്‍വാമയില്‍ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തില്‍ ബാര്‍ക് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയുമായി നടത്തിയ ചാറ്റുകളില്‍ വലിയ സന്തോഷമാണ് അര്‍ണബ് പ്രകടിപ്പിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തെകുറിച്ച് ‘വലിയ വിജയം’ എന്നാണ് അര്‍ണബ് പറയുന്നത്.