Image

ഐസ്ക്രീമില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി

Published on 17 January, 2021
ഐസ്ക്രീമില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി

ബെയ്ജിങ് : വാക്സീന്‍ കുത്തിവയ്പെടുത്ത് കോവിഡ് മഹാമാരിക്കെതിരെ ലോകം പ്രതിരോധം തീര്‍ക്കുന്ന വേളയില്‍ വീണ്ടും ചൈനയില്‍നിന്ന് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. 


ഐസ്ക്രീമില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ബാച്ചിലെ ഐസ്ക്രീമുകളെല്ലാം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


ബെയ്ജിങ്ങിനു സമീപമുള്ള ടിയാന്‍ജിനിലെ ദ് ഡക്കിയോഡാവോ ഫുഡ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ വൈറസിനെ കണ്ടെത്തിയതോടെ സ്ഥാപനം പൂട്ടി. ഇവിടെയുള്ള ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ നിരവധിപേര്‍ കോവിഡ് പോസിറ്റീവായി. 


വൈറസ് കണ്ടെത്തിയ ഐസ്ക്രീം ബാച്ചിലെ 29,000 പെട്ടികളില്‍ 390 എണ്ണത്തിലെ ഐസ്ക്രീം ടിയാന്‍ജിനില്‍ വിറ്റിട്ടുണ്ട്. കൂടുതലും വില്‍പന നടത്തിയിട്ടില്ലെന്നും അവ തിരിച്ചുവിളിക്കാന്‍ ഏര്‍പ്പാടു ചെയ്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക