Image

ബൈഡന്റെ സ്ഥാനാരോഹണം;കലാപത്തിന് സാധ്യതയെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ്

Published on 17 January, 2021
ബൈഡന്റെ സ്ഥാനാരോഹണം;കലാപത്തിന് സാധ്യതയെന്ന് എഫ്.ബി.ഐ  മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം വാഷിംഗ്ടണ്ണില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിടുമെന്ന് സുരക്ഷാ സേനകള്‍ക്ക് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. 


പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ജനുവരി 20 നാണ് ജോ.ബൈഡന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ഇതിനോടനുബന്ധിച്ചായിരിക്കും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 ഇതോടെ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും അതീവ ഗൗരവമായ ജാഗ്രതാനിര്‍ദേശം എഫ്.ബി.ഐ നല്‍കി കഴിഞ്ഞു. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് കലാപത്തിന് വഴിവക്കുമെന്നുമാണ് സുരക്ഷാസേനകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.


ജനുവരി 20-ന് വീണ്ടുമൊരു ക്യാപിറ്റോള്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനായി എല്ലാ മുന്നൊരുക്കങ്ങളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ആയിര കണക്കിന് നാഷണല്‍ ഗാര്‍ഡ് ട്രൂപ്പുകള്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചിരിക്കുകയാണ്. വാഷിംഗ്ടണിലെഒട്ടുമിക്ക ഭാഗങ്ങളും ഇപ്പോഴേ അടച്ചിട്ടു കഴിഞ്ഞു. 


സാധാരണ പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന നാഷണല്‍ മാളും ഇപ്രാവശ്യം അടച്ചിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ജനുവരി ആറിനാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി വലിയ ആക്രമണം നടന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക