ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)
EMALAYALEE SPECIAL
17-Jan-2021
EMALAYALEE SPECIAL
17-Jan-2021

കേരളീയ
ജനത പൊതുവെ മത സൗഹാർദ്ദത്തിലും മതസഹിഷ്ണതയിലും മുന്നിൽ തന്നെ. എന്നാൽ
ഇടക്കിടെ ചില കൂപമണ്ഡുകങ്ങൾ സാത്താൻറ്റെ പുനർ ജൻമം ആയി അവതരിക്കും. ജോസഫ്
സാറിൻറ്റെ കൈ വെട്ടിയത് അത്തരം സാത്താൻ ജൻമ്മങ്ങൾ ആണ്. പ്രശ്നങ്ങൾ
ഇല്ലാത്ത സമൂഹത്തിൽ ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കും. അമ്മായിഅമ്മ പോര് പോലെ
ഇവർക്കു ആരോടെങ്കിലും എപ്പോഴും വഴക്ക് ഉണ്ടാക്കണം. ഒരു ശത്രു ഉണ്ടെങ്കിൽ
മാത്രമേ ഇവർക്ക് നിലനിൽക്കാൻ സാധിക്കയുള്ളു. അതിനാൽ ശത്രു ഇല്ലെങ്കിൽ അവർ
ശത്രുവിനെ ഉണ്ടാക്കും. ഈ പ്രവണത വ്യക്തി ബന്ധം മുതൽ ദേശീയ തലത്തിൽ വരെ
കാണാം. ഭരണത്തിൽ പരാജിതനായ ഒരു അധികാരി ആന്തരിക യുദ്ധങ്ങളും അന്താരാഷ്ട്ര
യുദ്ധങ്ങളും തുടങ്ങുവാൻ ശ്രമിക്കും. പാവം നെപ്പോളിയൻ ഭാര്യയുടെ മുന്നിൽ
തോറ്റപ്പോൾ ആണ്, ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ വാളുമായി വീട് വിട്ടത്!.
സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ആണ് ഒരു സാമൂഹ്യ ദ്രോഹി ഈയിടെ 'ഹലാൽ' മാംസം ക്രിസ്ത്യാനികൾ ഭക്ഷിക്കരുത്- എന്ന് പ്രഖ്യാപിച്ചത്. ഹലാൽ എന്താണെന്നു അയാൾക്ക് അറിവില്ല എന്ന് വ്യക്തം. അവരുടെ ദേവന് അർപ്പിച്ച മാംസം നമ്മൾ ഭക്ഷിക്കരുത്, നമ്മൾ ക്രിസ്ത്യാനികൾ കശാപ്പ് ചെയ്ത മാസം മാത്രമേ നമ്മൾ ഭക്ഷിക്കാവു എന്നായിരുന്നു ഈ കൂപമൻഡുകൻ പ്രഖ്യാപിച്ചത്.

ഹലാൽ
എന്നത് കശാപ്പ് മാത്രമല്ല യഹൂദരും മുസ്ലീമുകളും ആചരിക്കുന്ന ഭക്ഷണ ക്രമം
ആണ്. അതിനാൽ ഇതിൻറ്റെ തുടക്കം നോക്കാം. യൂദ, ക്രിസ്ത്യൻ, ഇസ്ലാം- ഈ മൂന്നു
മതങ്ങളും എബ്രഹാമിൽ നിന്ന് തുടങ്ങി എന്നാണ് ധാരണ. യഹൂദർ ഉൾപ്പെടുന്ന
'എബ്രായരുടെ' ഹീബ്രു ബൈബിളിൽ നിന്നും ഉത്ഭവിച്ച മൂന്നു മതങ്ങൾ ആണ് യൂദ,
ക്രിസ്ത്യൻ, ഇസ്ലാം മതങ്ങൾ.
എബ്രായർക്കു അനേക ദൈവങ്ങൾ ഉണ്ടായിരുന്നു. അവരുടെ ദേവഗണത്തിൻറ്റെ മുഖ്യൻ ആണ്, ഈൽ, എലോഹീം എന്ന ദൈവം. കുരിശിൽ തറക്കപ്പെട്ട യേശു നിലവിളിക്കുന്നതും ഈൽ ദൈവത്തോട് ആണ്. -മർക്കോസ്: 15: 33 ........എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. അരാമിക്കിലെ എലോഹി; സുറിയാനി ഭാഷയിൽ -ആലാഹ എന്നാണ്. ആലാഹ അറബിയിൽ അല്ലാഹു എന്ന് ഉച്ചരിക്കും. സുറിയാനി ക്രിസ്തിയാനികളുടെ- കാത്തലിക്ക്, ഓർത്തഡോക്ക്സ് - ആരാധനയിൽ ഇപ്പോഴും ആലാഹ ആണ് ദൈവം.
ഹലാൽ എന്ന് കേട്ട് ഹാലിളകിയ കുപ്പായക്കാരനും സുറിയാനി ക്രിസ്തിയാനി ആണ്, അതാണ് അയാൾ അല്പ ജ്ഞാനി കൂപ മണ്ഡുകൻ ആണെന്ന് നമുക്ക് മനസ്സിൽ ആകുന്നതു.
പുരാതീന എലോഹീം കല്പിച്ചതു ആണ് ഹലാൽ ഭക്ഷണ ക്രമം. ഹീബ്രുവിൽ ഇത് കോഷർ എന്ന് അറിയപ്പെടുന്നു. ഇതിൻറ്റെ തുടക്കം 'ഞമ്മൻറ്റെ കിതാബിൽ ഉണ്ട്: എബ്രായർ പാലിക്കേണ്ട നിയമങ്ങളുടെ സമാഹാരം ആണ് തോറ -നിയമം- എന്ന് അറിയപ്പെടുന്ന ഉൽപ്പത്തി, പുറപ്പാട്, ലേവ്യ, സംഘ്യ, പുസ്തകങ്ങൾ.
എബ്രായർ ചുറ്റുപാടുമുള്ള മറ്റു വിഭാഗം ജനങ്ങളുമായി ഇടപെടുകയും അവരുടെ രീതികളിൽ ജീവിക്കുവാനും അവരെ വിവാഹം കഴിക്കുവാനും, അവരുടെ ദൈവങ്ങളെ വണങ്ങുവാനും തുടങ്ങിയപ്പോൾ എബ്രായ ദൈവങ്ങളുടെ പുരോഹിതർക്ക് വരുമാനം കുറഞ്ഞു. അതിനാൽ എബ്രായരെ പുരോഹിതരുടെ പിടിയിൽ നിർത്താൻ വേണ്ടിയാണ് അവർ ദൈവത്തിൻറ്റെ പേരിൽ കല്പനകൾ ഉണ്ടാക്കിയത്. കല്പനകൾ പുരോഹിതരുടെ സുഖ ജീവിതം സുരക്ഷിതമാക്കുന്നവ ആണ്.
പത്തു കല്പനകൾ മാത്രമേ നിങ്ങൾ പാലിക്കേണ്ടത് ഉള്ളു എന്ന് ദൈവം പറഞ്ഞു എന്ന് തുടങ്ങി 800 ൽ പരം കൽപ്പനകൾ കൊടുത്തു. അവയിൽ ചിലതു ആണ്- ഹലാൽ/കോഷർ നിയമങ്ങൾ. അവ എന്താണ് എന്ന് നോക്കുക:- ഉൽപ്പത്തി-9:2 ..... നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സുമദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
3 ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
4 പ്രാണനായിരിക്കുന്ന രക്തത്തോടു കൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.
5 നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും;.. എല്ലാറ്റിനെയും തിന്ന് പെറ്റു പെരുകുവാൻ ഈ ചൈനക്കാരൻ ദൈവം കൽപ്പിച്ചു. എന്നാൽ ആകാശവും ഭൂമിയും നശിച്ചാലും എൻ്റെ വചനങ്ങൾ നശിച്ചു പോകില്ല എന്ന് പ്രഖ്യാപിച്ച ദൈവം രാഷ്ട്രീയമായി ഒന്ന് മറിഞ്ഞു.
ലേവ്യ പുസ്തകം അദ്ധ്യായം 11 നോക്കുക. പന്നി, മുയൽ, ചെമ്മീൻ -എന്നിങ്ങനെ പലതും ഭക്ഷിക്കരുത് എന്നും കശാപ്പ് ചെയ്ത മൃഗത്തിൻറ്റെ രക്‌തം മുഴുവനും ഒഴുക്കി കളയണം എന്നിങ്ങനെ പാചക ക്രമങ്ങൾ കൽപ്പിക്കുന്നു. ഇതാണ് യുദരുടെ കോഷർ, ഇസ്ലാമിലെ ഹലാൽ.
എബ്രായ പുരോഹിതരുടെ പ്രതാപ കാലത്തു, കശാപ്പ് ചെയ്യുവാനുള്ള അധികാരം പുരോഹിതർക്ക് മാത്രം ആയിരുന്നു. മൃഗത്തിൻറ്റെ നല്ല ഭാഗം പുരോഹിതിൻറ്റെ വീതവും ആയിരുന്നു. മനുഷരുടെ ദൈനം ദിന ജീവിതത്തെ പൂർണ്ണമായി നിയന്തിക്കാൻ വേണ്ടിയാണ് പുരോഹിതർ നിയമങ്ങൾ ഉണ്ടാക്കുന്നത്. ഈ പ്രാചീന ദുർ മന്ത്രവാദികൾ കൂടുതൽ ശക്തി പ്രാപിക്കുന്നു എന്നതാണ് ഇന്നും അത്ഭുതം.
യുദരിലെയും ഇസ്ലാമിലേയും എല്ലാവരും കോഷർ/ഹലാൽ നിയമങ്ങൾ പാലിക്കുന്നവർ ആല്ല. ഹലാൽ പ്രകാരമുള്ള കശാപ്പ് ചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം. അതായതു യുദൻറ്റെയും ക്രിസ്തിയാനിയുടെയും പഴയ ദൈവം ആലോഹൊ വലിയവൻ എന്ന് പറയണം.
ഇത്രയും നാൾ ഹലാൽ മാംസം തിന്ന ക്രിസ്ത്യൻ പാതിരിക്കു ഇപ്പോൾ ഹാലിളകാൻ എന്താണ് കാരണം. ഇയാള്‍ക്ക് കുറെ 'കോയിക്കോടന്‍ ബിരിയാണി കൊടുത്താല്‍ ഭ്രാന്ത് മാറുമായിരിക്കും. ആര് കശാപ്പ് ചെയ്താലും ഇറച്ചി പല പ്രാവശ്യം വെള്ളത്തിൽ കഴുകി രക്തം മുഴുവൻ കളഞ്ഞിട്ടാണ് നമ്മൾ പാചകം ചെയ്യുന്നതും. വിനാഗിരി ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇറച്ചി ഇട്ടാൽ രക്‌തം വാർന്നു പോകാൻ സഹായിക്കും. രക്തത്തിൽ അനേകം രോഗകാരികൾ ഉള്ളതിനാൽ ആവാം; രക്‌തം ഭക്ഷിക്കരുത് എന്ന വിലക്കിനു കാരണം. എന്നാൽ രക്‌തം ഭക്ഷിക്കുന്നവരും ഉണ്ട്.
എന്നാൽ ക്രിസ്ത്യാനികളുടെ ദൈവം വീണ്ടും ചൈനക്കാരൻ ആകുന്നതു നോക്കുക. അപ്പോസ്തോല പ്രവർത്തികൾ; 10: 12-15; 11: 1-5. നോക്കുക:- 10 അവൻ -പത്രോസ്- വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.
12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
ഈ ദൈവം അങ്കമാലിയിലെ പന്നി പൊരിച്ചതും, ആലുവ പുഴയിലെ ചെമ്മീൻ വറുത്തതും, ചിറയിലെ നല്ല ഇളം ചെത്തുകള്ളും കഴിച്ചിട്ട് ആവാം ഈ പുതിയ നിയമം പ്രഖ്യാപിച്ചതു. തോമശ്ലീഹയുടെ കൂടെ യേശുവും കേരളത്തിൽ വന്നു എന്ന് ഇനി പാതിരിമാർക്കു വാദിക്കാം. മാംസം ഭക്ഷിക്കാത്ത നമ്പുതിരി, ക്രിസ്ത്യാനി ആയപ്പോൾ പന്നിയെയും പോത്തിനെയും കാളയെയും ഒക്കെ വിഴുങ്ങാൻ കാരണവും നമ്മുടെ തോമ ശ്ലീഹ തന്നെ!. അങ്ങനെ തോമ ശ്ലീഹ കേരളത്തിൽ വന്നതിനും തെളിവ് ആയി.
യേശു ചൈനയിലും പോയി എന്ന് കരുതാം. അവിടെ ചെന്ന് ചൈനീസ് ഫുഡ് കഴിച്ചു എന്ന് അനുമാനിക്കാം. അതാവാം ദുർവാശിക്കാരൻ പത്രോസിനോട് ലോകത്തിൽ ഉള്ളതെല്ലാം തിന്നുവാൻ പറയുന്നത്. പത്രോസ് ആരാ മോൻ!
ഭക്ഷണക്രമങ്ങൾ പ്രാദേശികമാണ്, അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉഗ്ര വിഷം ഉള്ള റാറ്റിൽ പാമ്പ് മലയാളിയുടെ കപ്പ പോലെയാണ്. ഫ്ലോറിഡയിലെ പൊണ്ണ തടിയൻ പെരുമ്പാമ്പ് ഇപ്പോൾ ലോക പ്രസിദ്ധ വിഭവം ആണ്. കോഷറും ഹലാലും, ഓർഗാനിക്കും അല്ലെങ്കിലും തിരിഞ്ഞു കടിക്കാത്തതു് എന്തും ഭക്ഷിക്കുന്നതു ആരോഗ്യത്തിനു ഹാനികരം ആണ്. 70 വർഷം; ഏറിയാൽ 80- പോനാൽ പോകട്ടും പോടാ! എന്ന രീതിയിൽ കാണുന്നത് എല്ലാം വലിച്ചുവാരി തിന്നുന്നത് രോഗങ്ങൾ വിളിച്ചുവരുത്തും.
എല്ലാവർക്കും എല്ലാ ഭക്ഷണവും നല്ലതു അല്ല. ബീഫ് കഴിച്ചാൽ പലർക്കും പല പ്രശ്നങ്ങൾ ഉണ്ടാവും. എന്ത് കഴിക്കണം എന്നത് വ്യക്തിയുടെ തീരുമാനം ആണ്. എന്നാൽ അത് മത രാഷ്ട്രീയ വിലക്ക് ആയി മാറുമ്പോൾ ഫാസിസം ആണ്. പശുവിനോടുള്ള സ്നേഹവും ബഹുമാനവും വെറും പൊയ്യ്മുഖം ആണ്. ഇന്ത്യയിലെ പട്ടിണി പാവങ്ങൾ കഴിക്കേണ്ട ബീഫ് കയറ്റുമതി ചെയ്യുന്നതും, പശുസ്നേഹികൾ തന്നെ. കബളിപ്പിക്കാൻ എക്സ്പോർട്ട് കമ്പനികൾക്ക് അറബിക്ക് പേരുകളും.
പോത്തിനെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക കാലം ഉണ്ട് എന്നാണ് ധാരണ, കാരണം അവയിൽ കാണുന്ന പരാന്ന ഭോജികൾ (വിരകൾ) ഉള്ളപ്പോൾ പോത്തിനെ കശാപ്പ് ചെയ്യുവാൻ പാടില്ല. വയസ്‌ക്കര മൂസതിനോട് ചോദിച്ചിട്ടു പോത്തിനെ കശാപ്പ് ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. ക്രിസ്ത്യാനികൾ മൂസതിനോട് ചോദിക്കാതെ പോത്തിനെ 'വെട്ടുവാൻ' തുടങ്ങി. അപ്പോൾ മൂസത് പറഞ്ഞു; സാരമില്ല അവൻ അസുഖം പിടിച്ചു ഇവിടെ വരും.
പന്നി, മാൻ, തിലോപ്പിയ -എന്നിവയിൽ പരാന്നഭോജികൾ ഉണ്ട്. പല അറവുശാലകളിലും പന്നി, മാൻ ഇവയെ കശാപ്പ് ചെയ്യുക ഇല്ല. ഇപ്പോൾ വളരെ വ്യപിച്ചു വരുന്ന പന്നി വളർത്തൽ ശാസ്ത്രീയ രീതിയിൽ ആണ്, മുൻ കാലങ്ങളിലെ പോലെ മാലിന്യത്തിൽ അല്ല. കാട്ടു പന്നിയുടെ ഇറച്ചിയോ -അതിൻറ്റെ സുഖം ഒന്ന് വേറെ.
വളരെ ഏറെ ആവശ്യത്തിൽ അധികം ഭക്ഷണം കഴിക്കുന്നവർ ആണ് കേരളീയർ, തൻ നിമിത്തം രോഗങ്ങളും വർദ്ധിക്കുന്നു. ഈ ഭൂമിയിൽ ഭക്ഷണം ഇല്ലാതെ മണ്ണ് തിന്നുന്നവർ ഉണ്ട്. അമിതമായി കഴിക്കുന്ന ഭക്ഷണവും, വെയിസ്റ്റ് ആക്കുന്ന ഭക്ഷണ സാധനങ്ങളും വേണ്ട രീതിയിൽ വിനിമയം ചെയ്താൽ ലോക പട്ടിണി ഇല്ലാതാക്കാം. ഭക്ഷിക്കുവാൻ വേണ്ടി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയും മത നേട്ടങ്ങൾക്ക് വേണ്ടിയും മനുഷരുടെ പ്രാഥമിക വികാരം ആയ വിശപ്പിനെ ചൂഷണം ചെയ്യരുത്.
-ആൻഡ്രു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments