Image

വേൾഡ്‌ മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ്‌‌ കാവ്യാഞ്ജലി വൻ വിജയമായി

സന്തോഷ് ഏബ്രഹാം Published on 18 January, 2021
വേൾഡ്‌ മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ്‌‌ കാവ്യാഞ്ജലി വൻ വിജയമായി
ഫിലാഡൽഫിയ: വേൾഡ്‌ മലയാളി കൗൺസിൽ പെൻസൽവാനിയ പ്രൊവിൻസ്‌‌  സാഹിത്യവിഭാഗം നടത്തിയ ശ്രീമതി.സുഗതകുമാരി റ്റീച്ചർ, ശ്രീ.അനിൽ പനച്ചൂരാൻ അനുസ്മരണചടങ്ങായ കാവ്യാഞ്ജലി വൻ വിജയമായി. സാഹിത്യവിഭാഗം ചെയർപ്പേർസ്സൺ സോയ നായരുടെ നേത്യത്വത്തിലുള്ള കമ്മറ്റിയുടെ അക്ഷീണമായ പ്രയത്നം പരിപാടിയെ മികവുറ്റതാക്കി. മുഖ്യാതിഥിയായ സ്വാമി.സിദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി ചടങ്ങ്‌ ഉത്ഘാടനം ചെയ്തു. അനുഗ്രഹീത കവികളെ അനുസ്മരിച്ചു കൊണ്ട്‌ പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാർ, പ്രശസ്ത എഴുത്തുകാരി ഡോ.കെ.പി. സുധീര എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.നൂറനാട്‌ പടനിലം ഹയർസ്സെക്കന്ററി സ്കൂളിൽ നിന്നുമുള്ള സാരംഗി, മാളവിക, ആരതി, വടകര ജെ എൻ യു സ്കൂളിൽ നിന്നുമുള്ള നിഹാര എം.കെ എന്നീ കുട്ടികളുടെ കവിതാലാപനം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സ്കൂൾ യുവജനോൽസവ വേദികളെ ഓർമ്മിപ്പിക്കുന്ന അനുഭവമാണു ആസ്വാദകർക്കുണ്ടായത്‌.

അമേരിക്കയിലെയും കേരളത്തിലെയും മികച്ച ഗായകരായ ശബരീനാഥ്‌, ബിനി പണിക്കർ, ശ്രീദേവി അജിത്കുമാർ, അഷിതാ ശ്രീജിത്ത്‌, സോണി വി.പി, സുജേഷ്കുമാർ, സ്വരാജ്‌ വി.പി, പ്രശസ്തഎഴുത്തുകാരായ സന്തോഷ്‌ പാല, ബിന്ദു റ്റി.ജി, സോയ നായർ എന്നിവർ അന്തരിച്ച
അനുഗ്രഹീത കവികളെ കവിതകളിലൂടെ അനുസ്മരിച്ചു. അമേരിക്കയിലെ മികച്ച നർത്തകി നിമ്മിദാസ്‌ അവതരിപ്പിച്ച അനിൽപനച്ചൂരാന്റെ "യാമിനിക്ക്‌ "എന്ന കവിതയുടെ ന്യത്താവിഷ്കാരം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

കാവ്യാഞ്ജലി പ്രോഗ്രാമിനു ചെയർമാൻ സന്തോഷ്‌ എബ്രഹാം സ്വാഗതവും സോയ നായർ ക്യതജ്ഞതയും രേഖപ്പെടുത്തി. പ്രസിഡന്റ്‌ സിനു നായർ, സെക്രട്ടറി സിജു ജോൺ, സോയ നായർ എന്നിവർ പ്രോഗ്രാമിന്റെ എംസിമാരായി പ്രവർത്തിച്ചു.കോ-ചെയർമാൻ ക്രിസ്റ്റിമാത്യൂ മൊമെന്റ്സ്‌ ലൈവ്‌ ലൂടെ കാവ്യാഞ്ജലി പ്രോഗ്രാം ഫേസ്ബുക്കിലൂടെയും യുറ്റ്യൂബിലൂടെയും പ്രേക്ഷകരിലേക്കെത്തിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക