Image

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവ്‌ വെബ്‌സീരിസിനെതിരെ എഫ്‌ഐആര്‍

Published on 18 January, 2021
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവ്‌ വെബ്‌സീരിസിനെതിരെ എഫ്‌ഐആര്‍

ലക്‌നൗ; സെയ്‌ഫ്‌ അലീഖാന്‍ നായകനായ ആമസോണ്‍പ്രൈമിലെ വെബസീരിസ്‌ താണ്ഡവിനെതിരെ യുപിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ഹിന്ദു ദൈവങ്ങളെ മോമായി ചിത്രീകരിച്ചെന്നു കാണിച്ച്‌ വെബസീരിസിന്റെ സംവിധായകന്‍ അലി അബ്ബാസ്‌, ഗൗരവ്‌ സോളങ്കി എന്നിവിര്‍ക്കെതിരായാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഉത്തര്‍ പ്രദേശിലെ ഹസ്രത്‌ഗഞ്ച്‌ പൊലീസ്റ്റേഷനിലാണ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.


സംവിധായകനും തിരക്കഥാകൃത്തിനും പുറമേ ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഒറിജിനല്‍ കണ്ടന്റ്‌ ഹെഡ്‌ അപര്‍ണാ പുരോഹിത്‌, നിര്‍മാതാവ്‌ ഹിമാന്‍ കൃഷ്‌ണ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. മതസ്‌പര്‍ദയുണ്ടാക്കി, ആരാധാനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ വെബ്‌ സീരിസിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്‌. താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപിച്ച്‌ ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന്‌ പിന്നാലെയാണ്‌ ലക്‌നൗവിലെ ഹസ്രത്‌ഗഞ്ച്‌ പൊലീസ്‌ സ്റ്റേഷനില്‍ വെബ്‌സീരിസിനെതിരെ കേസ്‌ രജിസിറ്റര്‍ ചെയ്‌തത്‌.


കേസ്‌ രജിസ്റ്റര്‍ ചെയ്‌തതിന്‌ പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്‌ടാവ്‌ ശലഭ്‌ മണി ത്രിപാഠി എഫ്‌ഐആറിന്റെ പകര്‍പ്പ്‌ ട്വിറ്ററില്‍ പങ്കുവെച്ചു.

' യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച്‌ കളിച്ചാല്‍ സഹിക്കില്ല. വിദ്വേഷം പരത്തുന്ന തരംതാണ സീരീസായ താണ്ഡവിന്റെ മുഴുവന്‍ ടീമിനെതിരെയും കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അറസ്റ്റിനായി തയാറെടുക്കുകയെന്ന്‌ ത്രിപാടി ട്വിറ്ററില്‍ കുറിച്ചു. 


പരാതി പ്രകാരം വെബ്‌സീരിസിന്റെ ആദ്യ എപ്പിസോഡിന്റെ 17ാം മിനിറ്റിലാണ്‌ വിവാദമായ രംഗം. അതേ എപ്പിസോഡില്‍ തന്നെ പ്രധാനമന്ത്രിയായി വേഷമിടുന്നയാളും വളരെ മോശമായാണ്‌ പെരുമാറുന്നതെന്നും പരാതിയില്‍ പറയുന്നു.


താണ്ഡവ്‌ നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട്‌ ബിജിപി എംപി മനോജ്‌ കൊട്ടക്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവഡേക്കറിന്‌ കത്തെഴുതിയിരുന്നു. ഹിന്ദു ദൈവങ്ങളെ മനപ്പൂര്‍വം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തെന്ന്‌ കൊട്ടക്‌ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക