ബൈഡന്‍ ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക; ആശംസകള്‍ നേര്‍ന്ന് ഇവാന്‍ക

വാഷിംഗ്ടണ്‍: ആശംസകള്‍ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ്.
അമേരിക്കക്കാര്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഇവാന്‍ക ട്രംപ് വിടവാങ്ങല്‍ സന്ദേശമായി പറഞ്ഞു.
ട്രംപിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇവാന്‍കയുടെ സന്ദേശവും പുറത്തുവന്നത്. ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും അവരുടെ പങ്കാളികള്‍ക്കും ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നാണ് ഇവാന്‍ക രംഗത്തെത്തിയത്.
ദൈവം ജ്ഞാനവും ധൈര്യവും ശക്തിയും നല്‍കട്ടെ. അമേരിക്കക്കാര്‍ എന്ന നിലയില്‍ നാമെല്ലാവരും അവരുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണം, ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു. അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടാനാണ് ഞാന്‍ വാഷിംഗ്ടണിലെത്തിയത്, ഞാന്‍ അത് ചെയ്തുവെന്ന് കരുതുന്നതായും ഇവാന്‍ക പറഞ്ഞു.
Facebook Comments