യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുമ്ബ് ഡൊണള്‍ഡ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം. മകള്‍ ടിഫനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന് മൈക്കിള്‍ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്.
ട്രംപിന്റെ രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫനി. ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളില്‍നിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. മൈക്കിള്‍ ബൗലസ് നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്ച്ചാവകാശിയാണ്. ലാഗോസില്‍ വളര്‍ന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്.
2018 ജനുവരിയില്‍ ഇരുവരും ലണ്ടനില്‍ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു.
ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് ആണ് ട്രംപ് കുടുംബസമേതം മാറുക.