പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടമായത് ആയിരം കോടി : എം.രഞ്ജിത്ത്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് ആയിരം കോടി നഷ്ടം സംഭവിച്ചുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.രഞ്ജിത്ത്. നാനയുമായുളള അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം തുറന്നുപറയുന്നത്.
നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും സിനിമാ തൊഴിലാളി സമൂഹം ബുദ്ധിമുട്ടിലാണെന്ന് രഞ്ജിത്ത് പറയുന്നു.
'ഇന്‍ഡസ്ട്രി ദുരിതമനുഭവിച്ച വേറൊരു കാലഘട്ടം ഇതിന് മുമ്ബ് ഉണ്ടായിട്ടില്ല. പ്രതിസന്ധികളില്‍ കൂടി തന്നെയായിരിക്കും മലയാള സിനിമാ വ്യവസായം തുടര്‍ന്നും കടന്നുപോവുക.
അന്‍പത് ശതമാനം പ്രേക്ഷകരെ പാടുള്ളൂ, സെക്കന്റ് ഷോ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതു കൊണ്ടാണ് പ്രതിസന്ധികള്‍ വിട്ടുപോകില്ലെന്ന് പറയുന്നത്,' രഞ്ജിത്ത് പറഞ്ഞു.
Facebook Comments