അബുദാബിയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു
VARTHA
20-Jan-2021
VARTHA
20-Jan-2021

അബുദാബി: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞു 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടത്തില്‍ തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദ് (45) മരിച്ചു. പരുക്കേറ്റ 8 പേരില്‍ 3 പേരുടെ നില ഗുരുതരം. അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു അപകടം.
കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങള്‍ക്കിടയില്‍പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: നസീബ. മക്കള്‍: നാഷിമ, നാഷിദ, നൗഫിദ്.

ഗുരുതരമായി പരുക്കേറ്റവരെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലും അല്ലാത്തവരെ ഷെയ്ഖ് ഖലീഫാ ആശുപത്രിയിലേക്കും മാറ്റി. ബസ്, കാറ്, ട്രക്ക് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ജോലിക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. യുഎഇയില്‍ ഏതാനും ദിവസമായി തുടരുന്ന മഞ്ഞ് ഇന്നലെ ശക്തമാകുകയായിരുന്നു. ദുബായില്‍ ഇന്നലെ 3 മണിക്കൂറിനിടെ 22 ചെറിയ അപകടങ്ങളുണ്ടായതായി ദുബായ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments