Image

സോളാര്‍; സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലന്ന് ഉമ്മന്‍ ചാണ്ടി

Published on 24 January, 2021
സോളാര്‍; സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. അധികാരത്തിലെത്തി അഞ്ചു വര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേസ് സി.ബി.ഐക്ക് വിടുന്നത്. 

കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

"കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും"- ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളിലുള്ള അന്വേഷണമാണ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം
Join WhatsApp News
Vayanakkaran 2021-01-25 04:06:34
സോളാർ കേസ് ഉമ്മൻചാണ്ടിക്ക് എതിരായതു കൊണ്ടുമാത്രമാണ് സരിത ഇന്ന് ജീവിച്ചിരിക്കുന്നത്. പിണറായിക്കെതിരായിരുന്നെങ്കിൽ പത്രപ്രവർത്തകനായ പ്രദീപിന്റെ ഗതിയായേനെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക