Image

നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

ബിനു ജോഷ്വാ Published on 25 January, 2021
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നഫ്മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയിലെ ജനപ്രിയ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പിന്റെ എം ഡിയുമായ എം എ യയൂസഫലി പങ്കെടുക്കുന്നുക്കുന്നതായി കനേഡിയന്‍ മലയാളി ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു.

വ്യവസായ പ്രമുഖനായ ശ്രീ യൂസഫലി ഇതാദ്യമായി ആണ് കനേഡിയന്‍ മലയാളീകളെ അഭിസംബോധന ചെയ്യുന്നത് എന്ന് നഫ്മ കാനഡയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ പ്രസാദ് നായര്‍ അറിയിച്ചു . പ്രവാസികളായ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ അറിയേണ്ടതായി ഉണ്ട് . ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ റിപ്പബ്ലിക് ദിനത്തിന് ഒരു മുതല്‍ കൂട്ടായി മാറുമെന്നും ഈ അവസരം കാനഡയിലെ എല്ലാ സംഘടനാ നേതാക്കളും പ്രയോജനപ്പെടുത്താമെന്നും നെഫ്മ കാനഡയുടെ ട്രഷറര്‍ ശ്രീ സോമന്‍ സക്കറിയ, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്‍, തോമസ് കുര്യന്‍ , ജോജി തോമസ്, സജീബ് ബാലന്‍,മനോജ് ഇടമന നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണല്‍ ജോയിന്‍ട്രഷറര്‍ സജീബ് കോയ , ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം , ബിജു ജോര്‍ജ്, ഗിരി ശങ്കര്‍ , എന്നിവര്‍ അഭിപ്രായപ്പെട്ടു.

നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഒരു വന്‍ വിജയം ആക്കണമെന്ന്  നഫ്മ കാനഡ നാഷണല്‍ വൈസ് പ്രസിഡണ്ടുമാരായ അജു ഫിലിപ്പ് , സുമന്‍ കുര്യന്‍ ,ഡോ സിജു ജോസഫ് എന്നിവര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് രാജശ്രീ നായര്‍, അനൂപ് എബ്രഹാം ,സിജു സൈമണ്‍,ജാസ്മിന്‍ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത , ഇര്‍ഫാത് സയ്ദ്,ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവില്‍ , മോന്‍സി തോമസ് ,ജെറിന്‍ നെറ്റ്കാട്ട് , ഷെല്ലി ജോയിഎന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
nfmac.org

നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കുംനഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കുംനഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക