Image

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ചുപൂട്ടാന്‍ തീരുമാനം

Published on 25 January, 2021
കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ചുപൂട്ടാന്‍ തീരുമാനം

വയനാട്:  മേപ്പാടിയില്‍ റിസോര്‍ടില്‍വെച്ച്‌ കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ച്‌ പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനം.


മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോര്‍ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ടുകളും അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്.


ജില്ലയിലെ റിസോര്‍ടുകളും ഹോം സ്റ്റേകളും സംബന്ധിച്ച്‌ വ്യാപക ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ റിസോര്‍ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിക്കാനാണ് നിലവിലത്തെ തീരുമാനം.


വരും ദിവസങ്ങളില്‍ ഓരോ റിസോര്‍ടിന്റെയും അനുമതിയും സുരക്ഷാസാഹചര്യവും പരിശോധിച്ച ശേഷമേ തുറക്കാന്‍ അനുവദിക്കൂ. 15 ദിവസത്തിനുളളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിസോര്‍ടുകള്‍ തുറക്കാന്‍ അനുമതി നല്‍കും.


കഴിഞ്ഞ ദിവസമാണ് മേപ്പാടി എളമ്ബിലേരിയിലെ സ്വകാര്യ റിസോര്‍ടില്‍ ടെന്റില്‍ താമസിക്കുമ്ബോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡികല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക