Image

റിട്ട ഡിജിപി ജേക്കബ് തോമസ് ഐ പി എസിന് ശമ്ബളവും ആനുകൂല്യങ്ങളും അനുവദിച്ച്‌ സര്‍ക്കാര്‍, നാല്‍പത് ലക്ഷം രൂപ നല്‍കും

Published on 25 January, 2021
റിട്ട ഡിജിപി ജേക്കബ് തോമസ് ഐ പി എസിന് ശമ്ബളവും ആനുകൂല്യങ്ങളും അനുവദിച്ച്‌ സര്‍ക്കാര്‍, നാല്‍പത് ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: റിട്ട ഡി ജി പി ജേക്കബ് തോമസ് ഐ പി എസിന് നല്‍കാനുണ്ടായിരുന്ന ശമ്ബളവും ആനൂകൂല്യങ്ങളും അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. 40,88,000 രൂപയാണ് അനുവദിച്ചത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഏഴ് മാസം മുമ്ബാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.


മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റ മോശം സാമ്ബത്തിക സ്ഥിതി കാരണം ജേക്കബ് തോമസിന് ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാന്‍ സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.വിജിലന്‍സ് ഡയറക്ടറായിരിക്കേ ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു.


അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് ജേക്കബ് തോമസിനെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക