Image

മൂന്ന് ഇന്ത്യൻ-അമേരിക്കക്കാർക്ക് രാഷ്ട്രപതിയുടെ  പദ്‌മ  അവാർഡ്; കപാനിക്ക്  പത്മവിഭൂഷൺ

Published on 26 January, 2021
മൂന്ന് ഇന്ത്യൻ-അമേരിക്കക്കാർക്ക് രാഷ്ട്രപതിയുടെ  പദ്‌മ  അവാർഡ്; കപാനിക്ക്  പത്മവിഭൂഷൺ

ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് നരീന്ദർ കപാനിക്ക്  പത്മവിഭൂഷൺ 

ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിക്ക് ഈ വര്‍ഷം അർഹരായ ഏഴുപേരിൽ ശാസ്ത്രജ്ഞനായ ഇന്ത്യൻ-അമേരിക്കൻ നരീന്ദർ സിംഗ് കപാനിയും. മരണനാന്തരമാണ് ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് കപാനിയെ തേടി പുരസ്കാരം എത്തിയിരിക്കുന്നത്. ഡിസംബർ 3, ന് കാലിഫോർണിയയിൽ വച്ചായിരുന്നു അന്ത്യം.

1953 ൽ ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ഹാരോൾഡ്‌ ഹോപ്കിന്സിനൊപ്പം പ്രവർത്തിച്ച കപാനി, ഫൈബറിലൂടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ വിജയകരമായി അയക്കുകയും  ' ഫൈബർ ഒപ്റ്റിക്സ്' എന്ന പദം 1960 ൽ സയന്റിഫിക് അമേരിക്കൻ  ലേഖനത്തിൽ ആദ്യമായി കുറിക്കുകയും ചെയ്തു. ബയോ മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധം, ലേസർ , ആശയവിനിമയം എന്നിങ്ങനെയുള്ള രംഗങ്ങളിൽ 100 ലധികം പേറ്റന്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ അമേരിക്കൻ വംശജരായ ശ്രീകാന്ത് ദത്താർ, രത്തൻ ലാൽ എന്നിവർക്ക് പദ്മശ്രീ യഥാക്രമം സാഹിത്യത്തിനും ശാസ്ത്രത്തിനും ലഭിച്ചു.

ദത്താർ ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ ഡീനാണ്. ബിസിനസ് വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള അദ്ദേഹം, മഹാമാരിയുടെ സമയത്ത് എച്ച് ബി എസ് സ്വീകരിച്ച നൂതന അധ്യാപന-പഠന മാതൃക വിഭാവനം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും തീവ്രമായി ഏർപ്പെട്ടിരുന്നു.

മണ്ണിനെക്കുറിച്ചുള്ള പഠനമായ  'സോയിൽ സയൻസ് പ്രൊഫസറും ഒഹയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാർബൺ മാനേജ്മെന്റ് ആൻഡ് സീക്വസ്ട്രേഷൻ സെന്റർ ഡയറക്ടറുമാണ് ലാൽ.   വേൾഡ് ഫുഡ് പ്രൈസ് ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള കൃഷി, മണ്ണിന്റെ കാർബൺ ക്രമീകരണം, സുസ്ഥിര തീവ്രത, കാർഷിക വ്യവസ്ഥകളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ഉഷ്ണമേഖലാ മണ്ണിന്റെ സുസ്ഥിര പരിപാലനം, മണ്ണിന്റെ ആരോഗ്യം എന്നിവയിലാണ് അദ്ദേഹം ഇപ്പോൾ  ഗവേഷണം  നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക