Image

നാന്‍സി വറുഗീസ്-ഫൊക്കാന കലാതിലകം

മൊയ്തീന്‍ പുത്തന്‍ചിറ Published on 13 June, 2012
നാന്‍സി വറുഗീസ്-ഫൊക്കാന കലാതിലകം
ന്യുയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ സംഘടിപ്പിച്ച യുവജനോത്സവത്തില്‍ കലാതിലകപ്പട്ടം നേടിയ നാന്‍സി വറുഗീസ് അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക് മാതൃകയാണെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് സിറിയക് അഭിപ്രായപ്പെട്ടു. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ്വേദിയില്‍ വെച്ച് പ്രസിഡന്റ് ജി.കെ. പിള്ളയില്‍ നിന്ന് നാന്‍സി ട്രോഫി ഏറ്റുവാങ്ങി.

നാലു വയസ്സുമുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന നാന്‍സി നിരവധി സമ്മാനങ്ങളും പുരസ്‌ക്കാരങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. നൃത്തത്തിലും സംഗീതത്തിലും ഒരുപോലെ പ്രാവീണ്യം നേടിയിട്ടുള്ള നാന്‍സിയുടെ ആദ്യത്തെ അരങ്ങേറ്റം 2007ലായിരുന്നു. ആദ്യ മത്സരം2009ല്‍ ഫൊക്കാനയുടെ വേദിയിലായിരുന്നു.

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍, കേരള സമാജം, കെസിഎഫ് ന്യൂജെഴ്‌സി, വേള്‍ഡ് മലയാളി കൗണ്‍സില്‍, യോങ്കേഴ്‌സ് സിറ്റി ഹാള്‍, പത്മഭൂഷണ്‍ കെ.ജെ. യേശുദാസ് പ്രോഗ്രാം, സരസ്വതി അവാര്‍ഡ്, നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍-ചിക്കാഗോ, ഫൊക്കാന ആല്‍ബനി കണ്‍വന്‍ഷന്‍, ഫോമ, ഡാളസ് മലയാളി അസ്സോസിയേഷന്‍, കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് യോങ്കേഴ്‌സ്, സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ടെംപിള്‍, ഏഷ്യാനെറ്റ് സാന്റാ പ്രോഗ്രാം-ഡാളസ്, സ്റ്റാറ്റന്‍ ഐലന്റ് കേബിള്‍ ടി.വി., തമിള്‍ ഈശൈ സംഗം-ടൊറന്റോ, കാനഡ എന്നീ വേദികളില്‍ നാന്‍സി തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഫൊക്കാനയുടെ 2011-12 കലാതിലകം ലഭിച്ചതില്‍ സായൂജ്യമടയുകയാണ് ഈ കൊച്ചു മിടുക്കി.

ചന്ദ്രിക കുറുപ്പ്, മതിനി മഹാലിംഗം, അനിത കൃഷ്ണ, കാര്‍ത്തികേയന്‍ കോലര്‍വീട്ടില്‍, അജയകുമാര്‍, ഗൗരി രാമസ്വാമി എന്നിവരുടെ ശിക്ഷണത്തിലാണ് വിവിധ കലകള്‍ അഭ്യസിച്ചത്. ഇപ്പോള്‍ പാശ്ചാത്യ സംഗീതവും വയലിനും അഭ്യസിക്കുന്നുണ്ട്.
നാന്‍സി വറുഗീസ്-ഫൊക്കാന കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക