Image

രണ്ട് കൊട്ടാര വർത്തമാനങ്ങൾ : കുമാരി എൻ കൊട്ടാരം

Published on 11 February, 2021
രണ്ട് കൊട്ടാര വർത്തമാനങ്ങൾ : കുമാരി എൻ കൊട്ടാരം
കൊട്ടാരവർത്തമാനം  -  1
"  ചിലർ ഓഫീസുകളിൽ നിന്ന് പോകുന്നത് സ്ഥിരമായി പിൻവാതിലിലൂടെയാണല്ലോ. അതെന്താ ?.''
" എളുപ്പത്തിന് ആ വഴി ഉപയോഗിക്കുന്നെന്നേയുള്ളു. "
" പിൻവാതിലിനോടുള്ള പ്രിയം നല്ലതിനല്ല എന്നവരോട് പറഞ്ഞേക്ക്"
"പറഞ്ഞോളാമേ"
(അവരൊക്കെ അകത്തു വന്നതും പിൻവാതിലിലൂടെയാണെന്ന് അറിയാത്തതു 
 ഭാഗ്യം)
"മന്ത്രിയുടെ ഒരു ബന്ധുവിനെയും കണ്ടു കേട്ടോ."
(അപ്പോൾ അറിയാഞ്ഞല്ല )



കൊട്ടാരവർത്തമാനം - 2
" സേവകനെന്താ ചാക്കിൽ ചുമന്നുകൊണ്ടുവരുന്നത്?"
"ഇത് നിറയെ കത്തുകളാണ് പ്രഭോ "
" കത്തുകളോ?!" "ങ്ഹാ .ശുപാർശക്കത്തുകൾ! കൊട്ടാരത്തിലെ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വേണ്ടിയുള്ളത്. "
"ഓഹോ. ഒരു കാര്യം ചെയ്യ് ആ കത്തെഴുതിയവരോടെല്ലാം നാളെത്തന്നെ ഇവിടെ ഹാജരാകാൻ പറയൂ "
"എന്തിന്?
" കത്തിൻ്റെ ഉടമകൾ പരസ്പരം ഒന്നു കണ്ടിരിക്കട്ടെ."
( എന്നിട്ട് അവർ തമ്മിലടിക്കട്ടെ.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക