അമൃത ഭാഷ (മാതൃഭാഷാ ദിനം:രാജൻ കിണറ്റിങ്കര)
kazhchapadu
21-Feb-2021
kazhchapadu
21-Feb-2021

ആദ്യാക്ഷരങ്ങളിൽ
അമൃതം ചൊരിയുന്ന
മാതൃത്വമുണരുന്ന
സ്നേഹ ഭാഷ
അമൃതം ചൊരിയുന്ന
മാതൃത്വമുണരുന്ന
സ്നേഹ ഭാഷ
അമ്മയെന്ന -
ച്ഛനെന്നക്ഷരക്കുട്ടിലെ
അകതാരിൽ
കുളിരേകും
വാത്സല്യ ഭാഷ
നാടിൻ സമൃദ്ധിയിൽ
കളകളം ഒഴുകുന്ന
ജലമർമ്മരങ്ങൾ തൻ
സംഗീത ഭാഷ
കേരങ്ങൾ തിങ്ങുന്ന
കായലോരങ്ങളിൽ
കേരളപ്പെരുമയിൽ
ഹൃദയ ഭാഷ
ജാതി മതങ്ങൾ തൻ
വിഷജ്വരം തീണ്ടാത്ത
വടിവൊത്ത രൂപത്തിൽ
സഹന ഭാഷ
ഓർമ്മയിൽ കുളിരേകും
ഭൂതകാലത്തിൻ്റെ
ചിത്രം വരയ്ക്കുന്ന
സൗന്ദര്യ ഭാഷ
സ്വപ്നം മയങ്ങുന്ന
നിദ്രതൻ തെരുവിലെ
ആമ്പൽ മണം പോലെ
മലയാള ഭാഷ
കൈ പിടിച്ചുമ്മ-
വച്ചോതുന്നു കാതിൽ
കാലം കെടുത്താത്ത
എൻ മാതൃഭാഷ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments