Image

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ; അമേരിക്കയില്‍ കാര്‍ റാലിയുമായി പ്രവാസികള്‍

Published on 22 February, 2021
കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ; അമേരിക്കയില്‍ കാര്‍ റാലിയുമായി പ്രവാസികള്‍

സാന്‍ ഫ്രാന്‍സിസ്‌കൊ: ഇന്ത്യയില്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍. കാര്‍ റാലി സംഘടിപ്പിച്ചായിരുന്നു ഇവര്‍  നിയമങ്ങളെ അനുകൂലിച്ചത്. പ്ലെക്കാര്‍ഡുകളും ചെറിയ ഇന്ത്യന്‍ പതാകാകളുമായാണ് റാലി സംഘടിപ്പിച്ചത്. 
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കര്‍ഷകരുടെ സമരം തുടരുകയാണ്. ഇതിനെ അനുകൂലിച്ച് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി ആളുകള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് അമേരിക്കയിലെ ഇന്ത്യക്കാര്‍ നിയമത്തെ അനുകൂലിച്ച് റാലി സംഘടിപ്പിച്ചത്. 
നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതെല്ലാം കര്‍ഷകര്‍ നിഷേധിക്കുകയാണുണ്ടായത്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക