ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നത് വ്യാജ പരാതി നല്‍കിയ യുവതിക്കെതിരേ കേസ്
VARTHA
23-Feb-2021
VARTHA
23-Feb-2021

കൊച്ചി: തിരുവനന്തപുരം വെള്ളറടയില്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ത്രീയെ പീഡിപ്പിച്ചെന്ന് നല്‍കിയ പരാതി വ്യാജമെന്ന് ഹൈക്കോടതിയില്‍ ഡി.ജി.പി.യുടെ അന്വേഷണ റിപ്പോര്‍ട്ട്. പരസ്പര സമ്മതത്തോടെയായിരുന്നു ഇടപെടലുകള്‍ എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ പരാതിക്കാരിക്കെതിരേ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മുന്‍ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാലത്ത് രാപകലില്ലാതെ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്നതായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരായ പീഡനക്കേസെന്ന് കോടതി വിലയിരുത്തി. ഉദ്യോഗസ്ഥന്‍ 77 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു. പരാതിക്കാരിക്കെതിരായ അന്വേഷണം മികവുറ്റ ഉദ്യോഗസ്ഥനെ ഏല്പിക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു.

ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് പരാതി വീട്ടുകാരുടെ സമ്മര്‍ദം മൂലമായിരുന്നെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നും അറിയിച്ചു. ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ച കോടതി വ്യാജ പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments