ഫ്ലോറിഡ: യാഥാസ്ഥിതിക കൂട്ടായ്മയായ സി പി എ സി അഥവാ ദി കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സ് വെള്ളിയാഴ്ച ഒര്‍ലാണ്ടോയില്‍ ആരംഭിച്ചു. ഞായറാഴ്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തോടെ സമാപിക്കും. ട്രംപ് 2024 ല്‍ വീണ്ടും മത്സരിക്കുന്നു എന്ന് അവിടെ പ്രഖ്യാപിക്കും എന്നാണ് വാര്‍ത്ത.
ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക കൂട്ടായ്മ്മ ആണ് ഇത്. നൂറുകണക്കിന് സംഘടനകള്‍, ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകള്‍ , മികച്ച നേതാക്കള്‍, മില്യണ്‍ കാഴ്ച്ചക്കാര്‍ ഉണ്ട് എന്നവര്‍ അവകാശപ്പെടുന്നു. ഒര്‍ലാണ്ടോയില്‍ ട്രംപിസത്തിലെ നേതാക്കള്‍ പലരും ഉണ്ടായിരിക്കും.
ടിക്കറ്റ് നിരക്ക് ഡോളറില്‍: 330, 2500, 7500. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ക്ഷണിച്ചിരുന്നു എങ്കിലും പെന്‍സ് ക്ഷണം സ്വീകരിച്ചില്ല. ജനുവരി 6 നു കാപ്പിറ്റല്‍ അക്രമിച്ചതിന്റ്റെ കാരണക്കാരന്‍ ട്രമ്പാണ് എന്ന് മിച് മക്കോണല്‍ പ്രസ്താവിച്ചതിനാല്‍ ക്ഷണിക്കപ്പെട്ടില്ല. പരസ്യമായി ട്രംപിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. കെവിന് മക്കാര്‍തി, മൈക്ക് പോംപിയോ, മെക്സിക്കോയിലേക്കു ഓടിയ റ്റെഡ് ക്രൂസ്
ഇവരൊക്കെയാണ് പ്രധാനികള്‍.
'ലോക യാഥാസ്ഥികരുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍'- കുറെ ട്രംപ്ലിക്കന്‍സ് മാത്രമേയുള്ളൂ എന്നത് രസകരം. എന്നാല്‍ ഏറ്റവും വലിയ രസം: ഇ മീറ്റിംഗില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ട്രമ്പിന്റ്റെ സ്വര്‍ണ്ണ പ്രതിമ ആണ്. പ്രതിമയെപറ്റിയുള്ള പ്രതികരണങ്ങള്‍ നോക്കുക: ട്രംപ്ലിക്കന്സിന് വന്ദിക്കാന്‍ ആണ് പ്രതിമ. പ്രതിമയുടെ ഗുണമേ ട്രമ്പില്‍ നിന്നും ലഭിക്കു, ഇവാന്‍ജെലിക്കരുടെ ദൈവം, വിഗ്രഹാരാധന പാപം ആണ്, കാളകുട്ടിയെ വന്ദിച്ച ഇസ്രായേല്യരെ ദൈവം പ്ളേഗ് നിമിത്തം പീഡിപ്പിച്ചു, അതാണ് കൊറോണ വൈറസ്. ട്രംപ്ലിക്കന്സിന്റ്റെ വിശ്വാസം ക്രിസ്തീയമല്ല. ഇവര്‍ക്ക് ബൈബിള്‍ അറിയില്ല.
ബൈബിളില്‍ എന്ത് പറയുന്നു എന്ന് നോക്കാം: പുറപ്പാട് 20: 3 ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു.
4 ഒരു വിഗ്രഹം ഉണ്ടാക്കരുതു. മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില് പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും--[അതിനാല്‍ അടുത്ത നാല് തലമുറ റിപ്പപ്ലിക്കന്‍സിനെ ദൈവം നിലത്തു നിര്‍ത്തുകയില്ല എന്ന് അനുമാനിക്കാം.]
ബൈബിള്‍ അല്ലേ, ഇനിയും ഉണ്ട് വചനം അനേകം: കാളകുട്ടിയെ വന്ദിച്ച ഇസ്റയേല്യരെ ദൈവം നാല്‍പ്പത് വര്‍ഷം മരുഭൂമിയില്‍ നടത്തുന്നു. അടുത്ത 40 വര്‍ഷം റിപ്പപ്ലിക്കന്‍സ്സ് ഭരണത്തില്‍നിന്നും ഔട്ട്, മാത്രമല്ല പ്ളേഗ് ബാധയും - കൂടുതല്‍ പറയണോ! നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലേ? നോക്കുക-
പുറപ്പാട് 32: 1 .....ജനം അഹരോന്റെ അടുക്കല്‍ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പില്‍ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക;. 4- അഹരോന് ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. .......നിന്റ്റെ ദൈവംആകുന്നു എന്നു പറഞ്ഞു. ട്രാംപ്ലിക്ക്നസ് ഉണ്ടാക്കിയ ദൈവം.
5 അഹരോന് അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.- അതാണ് ഇപ്പോള്‍ ഒര്‍ലാണ്ടോയില്‍ നടക്കുന്നത്.
6 പിറ്റെന്നാള്‍ അവര്‍ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു.
7 അപ്പോള്‍ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.- വഷളായ ജനം ആണ് ട്രംപ്ലിക്കന്‍സ്.
8 ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തില്‍ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു. [റിപ്പപ്ലിക്കാന്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു, അവര്‍ ട്രംപിനെ വണങ്ങി.]
9 ഞാന്‍ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.- [ അതാണ് സത്യം കണ്ടാല്‍ അങ്ങികരിക്കാത്ത ട്രംപ്ലിക്കന്‍സ് ]
10 അതുകൊണ്ടു എന്റെ കോപം അവര്‍ക്കു വിരോധമായി ജ്വലിച്ചു ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാന്‍ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു. [ ന്യൂയോര്‍ക് സ്റ്റേറ്റ് അറ്റോര്‍ണി ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നു]
11 എന്നാല്‍ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? [ അങ്ങനെ ട്രംപ് തോറ്റു]
നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
13 നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓര്‍ക്കേണമേ. ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കയും ഞാന്‍ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
14 അപ്പോള്‍ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു.
15 മോശെ തിരിഞ്ഞു പര്‍വ്വതത്തില്‍നിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
16 പലക ദൈവത്തിന്റെ പണിയും പലകയില്‍ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
17 ജനം ആര്‍ത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോള്‍ അവന് മോശെയോടു: പാളയത്തില്‍ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.
18 അതിന്നു അവന്: ജയിച്ചു ആര്‍ക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന്‍ കേള്‍ക്കുന്നതു എന്നു പറഞ്ഞു.
19 അവന് പാളയത്തിന്നു സമീപിച്ചപ്പോള്‍ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു അവന് പലകകളെ കയ്യില്‍നിന്നു എറിഞ്ഞു പര്‍വ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
20 അവര്‍ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവന് എടുത്തു തീയില്‍ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തില്‍ വിതറി യിസ്രായേല്‍മക്കളെ കുടിപ്പിച്ചു.-[ 2020 ഇല്കഷന്‍ റിസള്‍ട്ട്]
21 മോശെ അഹരോനോടു: ഈ ജനത്തിന്മേല് ഇത്രവലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
22 അതിന്നു അഹരോന് പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
23 ഞങ്ങള്‍ക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു അവര്‍ എന്നോടു പറഞ്ഞു.
24 ഞാന്‍ അവരോടു: പൊന്നുള്ളവര്‍ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവര്‍ അതു എന്റെ പക്കല്‍ തന്നു; ഞാന്‍ അതു തീയില്‍ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
25 അവരുടെ വിരോധികള്‍ക്കു മുമ്പാകെ അവര്‍ ഹാസ്യമാകത്തക്കവണ്ണം അഹരോന് അവരെ അഴിച്ചുവിട്ടു കളകയാല്‍ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതില്ക്കല് നിന്നുകൊണ്ടു:
26 യഹോവയുടെ പക്ഷത്തില്‍ ഉള്ളവന് എന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്റെ അടുക്കല്‍ വന്നുകൂടി.
27 അവന് അവരോടു: നിങ്ങള്‍ ഓരോരുത്തന് താന്താന്റെ വാള് അരെക്കു കെട്ടി പാളയത്തില്‍കൂടി വാതില്‍തോറും കടന്നു ഓരോരുത്തന് താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിന്‍ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
28 ലേവ്യര്‍ മോശെ പറഞ്ഞതു പോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേര് വീണു.
29 യഹോവ ഇന്നു നിങ്ങള്‍ക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങള്‍ ഇന്നു ഓരോരുത്തന് താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിന് എന്നു മോശെ പറഞ്ഞു.
30 പിറ്റെന്നാള്‍ മോശെ: നിങ്ങള്‍ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ യഹോവയുടെ അടുക്കല്‍ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ എനിക്കു ഇടയാകും എന്നു പറഞ്ഞു.
31 അങ്ങനെ മോശെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാല്‍: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങള്‍ക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
32 എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍നിന്നു എന്റെ പേര് മായിച്ചുകളയേണമേ.
33 യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേര് ഞാന്‍ എന്റെ പുസ്തകത്തില്‍നിന്നു മായിച്ചുകളയും.
34 ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന് നിന്റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്റെ സന്ദര്ശനദിവസത്തില് ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു.
35 അഹരോന് ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു. [ അതാണ് കോവിഡ്]
* ശൂന്യമായ മ്ലേച്ചത ശുദ്ധ സ്ഥലത്തു നില്ക്കുമ്പോള് വായിക്കുന്നവന് ചിന്തിക്കട്ടെ!