Image

മനം മാറ്റം സംഭവിച്ചത് ട്രമ്പിനോ എതിരാളികള്‍ക്കോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 02 March, 2021
മനം മാറ്റം സംഭവിച്ചത് ട്രമ്പിനോ എതിരാളികള്‍ക്കോ? (ഏബ്രഹാം തോമസ്)
യു.എസ്. രാഷ്ട്രീയം ചരിത്രം ആവര്‍ത്തിക്കുവാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യം പ്രസ്‌ക്തമാക്കുകയാണ്. ഒരിക്കലും ആവര്‍ത്തിക്കുവാന്‍ താല്‍പര്യമില്ല എന്ന എതിരാളികളും മാധ്യമങ്ങളും ഏകപക്ഷീയമായി കണ്ഠം പൊട്ടുമാറുച്ചത്തില്‍ അലറി വിളഇച്ചു പറഞ്ഞ് നാവ് ഉള്ളിലേക്കിടുന്നതിന് മുമ്പ് ഓരോരുത്തരായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ രക്ഷയ്‌ക്കെത്തുകയാണ്. സൂചനകള്‍ ആദ്യമേ ദൃശ്യമായിരുന്നു. വളരെ വീറോടെ ആരംഭിച്ച ഇംപീച്ച്‌മെന്റ് വിചാരണ സെനറ്റഇല്‍ കടപുഴകി വീണു. ട്രമ്പ് വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടും എന്ന 'വിളംബരവും' നടപ്പിലായില്ല. ഇതിനിടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ താന്‍ പോരിമ വിലസി. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നേതാക്കള്‍ തമ്മിലടിച്ചു. ഏതാണ്ട് ആറേഴ് വര്‍ഷം മുമ്പുണ്ടായിരുന്ന പാര്‍ട്ടിയുടെ അവസ്ഥ. ഒരു നേതാവിനെയും ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയാതെ വന്നപ്പോഴാണ് പുറത്തു നിന്ന് സ്വന്തം പണസഞ്ചിയുമായി വന്ന് ട്രമ്പ് പാര്‍ട്ടി കയ്യടക്കിയത്. പ്രൈമറികള്‍ ഓരോന്നായി വിജയിച്ചു. എതിര്‍ത്ത് നിന്നവര്‍ ഓരോരുത്തരായി ട്രമ്പ് പാളയത്തിലെത്തി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇന്ന് അതേ അവസ്ഥയിലാണ്. ഇംപീച്ച്‌മെന്റിനും അയോഗ്യതയ്ക്കും വേണ്ടി വാദിച്ചിരുന്നവര്‍ ഓരോരുത്തരായി ട്രമ്പിനെക്കാള്‍ നല്ലൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി 2024 ല്‍ പാര്‍ട്ടിക്ക് ഉണ്ടാകാനില്ല എന്ന യോഗ്യത സര്‍ട്ടിഫിക്കേറ്റുമായി രംഗത്തെത്തുകയാണ്. ട്രമ്പിന്റെ പ്രധാന എതിരാളിയായിരുന്ന മിറ്റ് റോംനി ആദ്യമേ ചുവടുമാറ്റി. ഇന്നലെ വരെ ട്രമ്പിനെ നിശിതമായി വിമര്‍ശിച്ചിരുന്ന സെനറ്റഅ മൈനോരിറ്റഇ ലീഡര്‍ മിച്ച് മക്കൊണലും കളം മാറി.

 ഇന്ത്യന്‍ വംശജയും മുന്‍ ഗവര്‍ണ്ണറും യു.എന്‍. പ്രതിനിധിയുമായ നിക്കിഹേലി ട്രമ്പ് വിമര്‍ശനത്തില്‍ നിന്ന് ട്രമ്പ് സ്തുതി പാഠകയായി. ഹേലിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റഇന് വേണ്ടി മത്സരിച്ചേക്കും. അപ്പോ വിമര്‍ശനങ്ങള്‍ നമുക്ക് വീണ്ടും കേള്‍ക്കേണ്ടിവരും. ട്രമ്പിനൊപ്പം നിലയുറപ്പിച്ച ടെഡ്ക്രൂസ്, മാര്‍കോ റൂബിയോ തുടങ്ങിയവരും വൈറ്റ് ഹൗസ് മോഹികളാണ്. പ്രൈമറികളില്‍ ഇവരും നിലപാട് മാറ്റിയേക്കും.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ട്രമ്പ് നടത്തിയ ധനശേഖരം അസാധാരണമായിരുന്നു. സംഭാവന നല്‍കുന്നവരുടെ ഓരോ ചെക്കിനും സമാനമായി ട്രമ്പും തന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തിരുന്നു. പിന്നീട് ട്രമ്പിന്റെ സംഭാവന വര്‍ധിപ്പിച്ചു ഒരു ഡോളറിന് സമാനമായി 800 ഇരട്ടി വരെ ട്രമ്പ് നല്‍കി എന്നാണ് പ്രചരണം പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇപ്പോഴും ഈ ധനശേഖരണം തുടരുന്നു. തനിക്കെതിരെയുള്ള തിരഞ്ഞെടുപ്പു കേസുകള്‍ പോരാടാണ് ഈ ധനശേഖരം എന്ന് ആദ്യം പറഞ്ഞിരുന്നു. ഇപ്പോള്‍ 2024 ല്‍ മത്സരിക്കാനാണ് തുക ശേഖരിക്കുന്നത് എന്ന് പറയുന്നു. ഇതുവരെ എത്ര തുക ശേഖരിച്ചു എന്നോ ബാക്കി എത്ര ഉണ്ടെന്നോ വ്യക്തമല്ല. എന്തായാലും ഈ ധനശേഖരവുമായിട്ടായിരിക്കും ട്രമ്പ് 2024 ലെ തിരഞ്ഞെടുപ്പ് ശോഭയില്‍ ഇറങ്ങുക.

ട്രമ്പില്‍ മനം മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍
 ആക്ഷന്‍ കോണ്‍ഫ്രന്‍സില്‍ ട്രമ്പ് നയം തിരുത്തി യു.എസ്. വീണ്ടും വലിയ ചെലവില്‍ അന്താരാഷ്ട്ര സംഘടനകളില്‍ അംഗത്വം എടുത്തത് ശ്ലാഘനീയമാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റ് രാഷ്ട്രങ്ങളെ അംഗീകരിക്കുവാനും അവരുടെ പങ്ക് അവര്‍ക്ക് തന്നെ നല്‍കാനും കാട്ടുന്ന സന്മസസ് പലപ്പോഴും അമേരിക്കയ്ക്കുള്ളില്‍ ദൃശ്യമല്ല. പലകാര്യങ്ങളിലും പല ഒഴിവുകളിലും ഒന്നോ രണ്ടോ ജന വിഭാഗത്തെ മാത്രമാണ് പരിഗണിച്ചു കാണുന്നത്.

മാസങ്ങളായി ദൈനംദിന ചെലവുകള്‍ക്കും വീട്ടുവാടകയ്ക്കു താണ വരുമാനക്കാരായ കുടുംബങ്ങള്‍ സ്റ്റിമുലസ് ചെക്കിലാണ് പ്രതീക്ഷ അര്‍പ്പിച്ചു കഴിയുന്നത്. മാധ്യമങ്ങളില്‍ ഈ ചെക്കുകളെ കുറിച്ച് വലിയ വാര്‍ത്തകള്‍ നല്‍കാന്‍ പി.ആര്‍.വി ഭാഗം ശ്രദ്ധിക്കുന്നുണഅട്. പക്ഷെ പ്രതീക്ഷ നീണ്ട് നീണ്ട് പോവുകയാണ്.
ഇപ്പോള്‍ വരുന്ന വാര്‍ത്തയില്‍ പുതിയ നിയന്ത്രണങ്ങളോ 2021 ഡിസംബര്‍ 31ന് മുമ്പ് ചെക്കുകള്‍ അയച്ചിരിക്കണം എന്ന് പറയുന്നു.

സ്റ്റിമുലസ് ചെക്കിന്റെ ബാക്കി തുക അയയ്ക്കുവാനുള്ള പ്രസ്താവം ഈയാഴ്ച സെനറ്റ് പരിഗണിക്കും. എന്നാല്‍ എപ്പോള്‍ ബില്‍ പ്രസിഡന്റിന്റെ കയ്യൊപ്പിന് എത്തുമെന്നോ പാസ്സാവുമെന്നോ ചെക്കുകള്‍ അയച്ചു തുടങ്ങുമെന്നോ വ്യക്തമല്ല. കോണ്‍ഗ്രസില്‍ നടക്കുന്ന കൂടിയാലോചനകളില്‍ നിന്നോ രണ്ടു പാര്‍ട്ടികളുടെയും നിലപാടുകളില്‍ നിന്നോ ഡെമോക്രാറ്റഇക് പാര്‍ട്ടി നേതാക്കളിലോ റിപ്പബ്ലിക്കന്‍ നേതാക്കളിലോ ട്രമ്പിലോ മനംമാറ്റം ഉണ്ടായതായി പ്രകടമല്ല.

ട്രമ്പ് ഞങ്ങളെകൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാണ് എന്ന വാദം വിലപ്പോവില്ല എന്ന് യു.എസ്. ഡിസ്ട്രിക്‌റട് ജഡ്ജ് ബെറില്‍ ഹവല്‍ ജനുവരി 6 ലെ കലാപ ആരോപിതരെ ഓര്‍മ്മിച്ചു. 250ല്‍ അധികം പേരാണ് ഈ കുറ്റത്തിന് വിചാരണ നേരിടുന്നത. വിചാരണയ്ക്കു മുമ്പ് ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഹവല്‍ ഈ നിരീക്ഷണം നടത്തിയത്. കാപ്പിറ്റോള്‍ ബില്‍ഡിംഗ് ആക്രമിച്ചതിന്റെ സെല്‍ഫി എടുക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാല്‍ പോലീസിന്റെ പക്കല്‍ തെളിവുണ്ട്.

Join WhatsApp News
CID Mooosa 2021-03-02 11:47:53
Avaracha, can I ask you a question if you were in Trump position what you do? These are the things wanted to do for the people in the country in order to avoid irregularities in the voting system. Trump said he want to make strong the Republican party plus he want to introduce voting I.D and voting day in the country only a day.I dont see nothing wrong what he said. If he wants to make his party which is in he, he wants to make strong that party and he wants to be strong party leader.
പൗരൻ 2021-03-02 15:54:05
നമ്മുടെ നമ്പർ 2 പെൺ പുലി കുമ കുമോയുടെ പീഡനം അറിഞ്ഞില്ലേ? വാ തുറന്ന് കണ്ടില്ല. Selective പീഡനം മാത്രമേ മസാല ദോശ/ഇഡലി അമ്മായി കാണൂ. ട്രംപ് ഭരണത്തിലുണ്ടായിരുന്നെങ്കിൽ കുമ കുമായെ കൈയാമം വെച്ച് ബിഗ് ആപ്പിളിൽ കൂടെ നടത്തിയേനെ.
WITCH HUNT in NY 2021-03-02 17:43:25
Manhattan DA investigators are reportedly focusing on the Trump Organization's chief financial officer. Investigators with the Manhattan District Attorney's office are taking a closer look at Trump Organization CFO Allen Weisselberg, as they continue a probe into former President Donald Trump and his family business, people with knowledge of the matter told The New York Times. They are investigating potential financial fraud, and whether Trump and the Trump Organization manipulated property values in order to receive loans and reduce property taxes, the Times reports. Weisselberg, 73, has worked for the Trump Organization for decades, starting at the company when it was helmed by Fred Trump, the former president's father. Two people familiar with the matter said prosecutors have been asking witnesses about Weisselberg, and spoke with one person about Weisselberg's sons — Barry, the property manager of Trump Wollman Rink in Central Park, and Jack, who works at Ladder Capital, one of Trump's lenders. None of the Weisselbergs have been accused of wrongdoing, and there is no indication Barry and Jack are a focus of the probe, the Times says. The investigation began more than two years ago, with the district attorney looking into hush money payments made to two women who said they had affairs with Trump. Michael Cohen, Trump's former personal lawyer and fixer, arranged the payments, and pleaded guilty to federal campaign finance charges. He testified before Congress that Weisselberg came up with a strategy to hide the fact that the Trump Organization was reimbursing Cohen for making payments to one of the women, pornographic actress Stormy Daniels. Trump has called the investigation "a witch hunt."
Political Observer 2021-03-03 04:33:30
Only a strong person can lead a great nation like America. When we look in the archives of politics, some names stand up. Others are like street lights with the burned out bulb. They were placed there by you and me. There is no magical glass to find whether the person we like is real or not. Most of us are products of our circumstances. We can easily be convinced if we don't have a sound mind and brain to identify between right and wrong. When we make a wrong choice the results can be catastrophic. When we realize our mistakes, it is too late. The results of our irresponsible behavior can haunt us for years especially in politics. Many times we have seen these scenarios play out in our own life times. Our valuable times are split between listening to both sides . This will confuse us more and as a result, we feel a state of helplessness. Ae we going to learn anything from history? May be? At least we can train our minds by not jumping into any conclusions spontaneously. Shall we give it a try? Our sincere efforts will bring good results. NOT PERHAPS OVERNITE, BUT OVER TIME. By the way, if you want to see politics in a different medium, follow the “Simson” cartoons in E malayalee 😀.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക