Image

യുകെയില്‍ മലയാളി ഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു

Published on 02 March, 2021
യുകെയില്‍ മലയാളി ഡോക്ടര്‍  കടലില്‍ മുങ്ങി മരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ ദാരുണമായ ദുരന്തം. ശൈത്യകാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയില്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. രാകേഷും.

റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ഗള്‍ഫില്‍നിന്നും ബ്രിട്ടനിലെത്തിയത്. നീന്താന്‍ കടലില്‍ ഇറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെട്ടെന്നാണു കരുതപ്പെടുുന്നത്. അത്ര സുരക്ഷിതമല്ലാത്ത കടല്‍തീരമാണു പ്ലിമത്തിലേത്. രാകേഷ് കടലില്‍ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണു രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലിമത്ത് ആന്‍ഡ് ഡെവണ്‍ പൊലീസ് വിശദാംശങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.  ദുബായിലെ പ്രശസ്തമായ റാഷിദ് ആശുപത്രിയില്‍ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു ജോലി ചെയ്തിരുന്നത്. ഭാര്യ ഷാരോണ്‍ രാകേഷ് ഹോമിയോപ്പതി ഡോക്‌റാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക