Image

ന്യൂയോർക്കിലെ പേഷ്യന്റ് സീറോ പറയുന്നത്; ടെക്സസ് ഗവർണർക്കെതിരെ ബൈഡൻ

മീട്ടു Published on 04 March, 2021
ന്യൂയോർക്കിലെ പേഷ്യന്റ്  സീറോ  പറയുന്നത്; ടെക്സസ് ഗവർണർക്കെതിരെ ബൈഡൻ
1) ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 
2) മൂന്നാമത്തെ വാക്സിൻ കൂടി  വന്നതോടെ  ന്യൂയോർക്കിലും ഇളവുകൾ  
3) കോവിഡ് കൗമാരക്കാരുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെ ബാധിച്ചു 
4) ടെക്സസ് ഗവർണർക്കെതിരെ ബൈഡൻ ആഞ്ഞടിച്ചു
5) ന്യൂയോർക്കിലെ പേഷ്യന്റ്  സീറോ  പറയുന്നത്

കോവിഡ് മഹാമാരി അതിവേഗം പടർന്നു പിടിച്ച ന്യൂറോഷലിലെ ആദ്യത്തെ രോഗബാധിതനനായി അറിയപ്പെടുന്ന ആളാണ് വെസ്റ്റ് ചെസ്റ്ററിലെ അഭിഭാഷകൻ കൂടിയായ ലോറൻസ് ഗാർബസ്. 2020 മാർച്ചിലാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതോടെ, ന്യൂയോർക്കിലെ ' പേഷ്യൻറ് സീറോ' എന്ന വിളിപ്പേരും ഗാർബസിന് ലഭിച്ചു. രോഗം പടർന്നുപിടിക്കാൻ താനൊരു നിമിത്തമായെന്ന പ്രചരണത്തെ വാൾസ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തിനിടയിൽ അദ്ദേഹം നിഷേധിച്ചു. തനിക്ക് മുമ്പ് കോവിഡ് പിടിപ്പെട്ടവർ അനുഭവം പങ്കിട്ടിട്ടുണ്ടെന്നും  രോഗനിർണയം ചെയ്യാത്ത കേസുകൾ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
 
താൻ മറ്റ് കോവിഡ് രോഗികൾക്ക് കൗൺസിലിംഗ് നൽകിയിട്ടുണ്ടെന്നും ഭാര്യ അഡിന ലൂയിസ് രോഗബാധിതരുടെ പങ്കാളികളെ ആശ്വസിപ്പിച്ചിരുന്നെന്നും ഗാർബസ് പറഞ്ഞു.
രോഗിയോട് സംസാരിക്കാനും അവർക്ക് പറയാനുള്ളത് കേൾക്കാനും ഒരാൾ ഉണ്ടായിരിക്കണമെന്നും, അതയാൾ  സുഖം പ്രാപിക്കാൻ ചികിത്സപോലെ തന്നെ ഗുണകരമാകുമെന്നും ഗാർബസ് അഭിപ്രായപ്പെട്ടു.

മൂന്നാമത്തെ വാക്സിൻ കൂടി  വന്നതോടെ  ന്യൂയോർക്കിലും ഇളവുകൾ  

ജോൺസൺ ആന്റ് ജോൺസൺ കൊറോണ വൈറസ് വാക്സിനുകളുടെ ആദ്യ കയറ്റുമതി   ന്യൂയോർക്കിൽ എത്തി . അതുകൊണ്ടുതന്നെ, ഇൻഡോർ-ഔട്ട്‌ഡോർ ഒത്തുചേരലുകൾക്കുള്ള സംസ്ഥാനത്തിന്റെ ചില നിബന്ധനകളിൽ ഗവർണർ ആൻഡ്രൂ കോമോ ഇളവ് നൽകാൻ ഒരുങ്ങുകയാണ്. വാക്സിനേഷൻ വേഗത്തിലാക്കാമെന്ന ശുഭാപ്തിവിശ്വാസവും ഇതിനു പിന്നിലുണ്ട്..

എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് അറിയാമെന്നും അതിനുവേണ്ടിയാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞ ഗവർണർ, പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നീങ്ങിയാൽ അതുടനെ സാധ്യമാകുമെന്നും കൂട്ടിച്ചേർത്തു.

കോവിഡ് കൗമാരക്കാരുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെ ബാധിച്ചു 

മെഡിക്കൽ റെക്കോർഡുകളെയും ഇൻഷുറൻസിനെയും കുറിച്ചുള്ള പുതിയ ദേശീയ പഠനമനുസരിച്ച് 13 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിൽ, ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തത് അടക്കം നിരവധി മാനസിക പ്രശ്നങ്ങൾ കോവിഡിനെ തുടർന്ന് വർദ്ധിച്ചെന്ന് വ്യക്തമാകുന്നു.

യുഎസിലെ സ്വകാര്യ ബിൽ ഇൻഷുറൻസ് ക്ലെയിമുകളുടെ ഏറ്റവും വലിയ ഡാറ്റാബേസിനായി വിവരങ്ങൾ ശേഖരിക്കുന്ന ലാഭരഹിത സ്ഥാപനമായ ഫെയർ ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മുൻ വർഷത്തെ  അപേക്ഷിച്ച് , 13 നും 18 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുടെ മാനസികാരോഗ്യ ക്ലെയിമുകളിൽ വർദ്ധനവുണ്ട്.

അമിത ഡോസുകൾക്കുള്ള ക്ലെയിമുകൾ 2019 ൽ  ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 മാർച്ചിൽ 94.91 ശതമാനമായും 2020 ഏപ്രിലിൽ 119.31 ശതമാനമായും ഉയർന്നു. 

ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന തകരാറുകൾക്കുള്ള ക്ലെയിം ലൈനുകളും ഇരട്ടിയിലധികം ഉയർന്നു.

ടെക്സസ് ഗവർണർക്കെതിരെ ബൈഡൻ ആഞ്ഞടിച്ചു

കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ടെക്സസ് ഗവർണർക്കെതിരെ പ്രസിഡന്റ് ബൈഡൻ ബുധനാഴ്ച ആഞ്ഞടിച്ചു.

 ആളുകൾ മാസ്ക് ധരിക്കുന്നത് നിർത്തലാക്കുന്നതുൾപ്പെടെ ടെക്സസ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ നീക്കത്തെ പ്രാകൃതമായ (അപരിഷ്‌കൃത) ചിന്ത എന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്.

 കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ജാഗ്രത പാലിക്കണമെന്ന് അമേരിക്കക്കാരോട് ആവശ്യപ്പെട്ട ബൈഡൻ , യുഎസിൽ  വാക്സിനേഷൻ പുരോഗമിക്കുമ്പോൾ മെഡിക്കൽ ഓഫീസർമാരുടെയും പൊതുജനാരോഗ്യ നേതാക്കളുടെയും മാർഗ്ഗനിർദ്ദേശം പൊതു ഉദ്യോഗസ്ഥർ പാലിക്കേണ്ടത് നിർണായകമാണെന്ന് പറഞ്ഞു.

 'കൈ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാർഗ്ഗനിർദ്ദേശങ്ങൾ  നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാൽ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചില ഉദ്യോഗസ്ഥർക്ക് ഇത് മനസ്സിലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ' ബൈഡൻ അഭിപ്രായപ്പെട്ടു.

കോവിഡ്  നിയന്ത്രണങ്ങൾ അതിന്റെ  സമയമാകാതെ  പിൻവലിക്കരുതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോഷൽ വലൻസ്‌കി ബുധനാഴ്ച വൈറ്റ് ഹൗസ് ബ്രീഫിംഗിൽ വീണ്ടും മുന്നറിയിപ്പ് നൽകി. ടെക്സസ്, മിസിസിപ്പി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ മാസ്ക് മാൻഡേറ്റുകൾ, ബിസിനസുകളിലെ ശേഷി തുടങ്ങിയ നിയമങ്ങൾ ലഘൂകരിക്കുന്നുവെന്ന് ചൊവ്വാഴ്ച അറിയിച്ചതിനെ തുടർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ മുന്നറിയിപ്പ് എത്തിയത്.

നിയന്ത്രണങ്ങൾ അശ്രദ്ധമായി ഉപേക്ഷിക്കരുതെന്ന് മേയർമാർക്കും ഗവർണർമാർക്കും മുന്നറിയിപ്പ് നൽകിയ രാജ്യത്തെ ഉന്നത മെഡിക്കൽ ഓഫീസർമാരുടെ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്നിഫർ സാകി കഴിഞ്ഞ ദിവസം ടെക്സസുകാരോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കൾ ശാസ്ത്രത്തെ അവഗണിച്ചതിന്റെ ഫലമായാണ് ഈ രാജ്യം വലിയ വില നൽകേണ്ടി വന്നതെന്നും സാകി ഓർമ്മപ്പെടുത്തി

ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

കോവിഡിന്റെ വ്യാപനം തടയുന്നതിനായി ന്യൂയോർക്കുകാർ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിച്ചുകൊണ്ടുതന്നെ  ക്രമേണ, വീണ്ടും എല്ലാം തുറന്ന് സജീവമാകാൻ നമുക്ക് കഴിയും. ഏപ്രിൽ 2 മുതൽ ഇവന്റ്, ആർട്സ്, എന്റർടൈൻമെന്റ് വേദികൾക്ക്  33 ശതമാനം ശേഷിയിൽ വീണ്ടും തുറക്കാൻ സാധിക്കും. ഇൻഡോറിൽ 100 ആളുകൾ വരെയും ഔട്ട്‌ഡോറിൽ 200 ആളുകൾ വരെയും ഉൾക്കൊള്ളിക്കാൻ അനുവാദം ഉണ്ടായിരിക്കും. 
 പ്രവേശനത്തിന് മുമ്പായി കോവിഡ്  നെഗറ്റീവ് ആണെന്നുള്ള പരിശോധനാഫലം ഹാജരാക്കുന്നുണ്ടെങ്കിൽ, ഇൻഡോറിൽ 150 പേർക്കും ഔട്ട്‌ഡോറിൽ 500 ആളുകൾ വരെയും  ശേഷി വർദ്ധിപ്പിക്കാൻ കഴിയും. വരുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. അതുപോലെ തന്നെ ആരോഗ്യ വകുപ്പിന്റെ എല്ലാ മാർഗ്ഗനിർദ്ദേശവും കർശനമായി പാലിക്കേണ്ടതുണ്ട്.  അണുബാധ നിരക്ക് കുറയുകയും, പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയരുകയും ചെയ്യുന്ന പ്രവണത തുടരേണ്ടത് അത്യാവശ്യമാണ്. 

* ആശുപത്രിയിൽ പ്രവേശിതരായ രോഗികളുടെ എണ്ണം 5,323 ആയി കുറഞ്ഞു.  218,069 ആളുകളെ പരിശോധിച്ചതിൽ 7,704 പേരുടെ ഫലം പോസിറ്റീവായി.
പോസിറ്റിവിറ്റി നിരക്ക്: 3.53 ശതമാനം. ഐസിയുവിൽ കഴിയുന്നവർ:  1,047. മരണസംഖ്യ: 75.
 
*  സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഡോസുകളിൽ 95 ശതമാനവും വിതരണം പൂർത്തിയാക്കി. 
 
Join WhatsApp News
പൗരൻ 2021-03-04 21:34:46
ഭരണം ഏറ്റെടുത്തിട്ട് 50 ദിവസം പോലുമായില്ല, ബെയ്‌ജിങ്‌ ബോയിയുടെ അപ്പ്രൂവൽ റേറ്റിംഗ് ദേ കിടക്കണു താഴെ. ധീം തരികിട തോം. വെട്ടിയിട്ട തേങ്ങാ പോലും ഇത്ര വേഗം താഴെയെത്തില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക