Image

മോഡർന വാക്സിൻ സ്വീകരിക്കുന്നവർക്ക്   ചൊറിച്ചിൽ വരാം;  കമലാ ഹാരിസിന്റെ ടൈ ബ്രെക്കർ  

മീട്ടു  Published on 05 March, 2021
മോഡർന വാക്സിൻ സ്വീകരിക്കുന്നവർക്ക്   ചൊറിച്ചിൽ വരാം;  കമലാ ഹാരിസിന്റെ ടൈ ബ്രെക്കർ  

1) എന്താണ് എക്സൽസിയർ പാസ് ?  
2) ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്.
3) പ്രായമായവർക്ക് ജെ ആൻഡ് ജെ വാക്സിന്റെ ഡോർ ടു ഡോർ സേവനം
4) ടെക്സസ്, മിസ്സിസ്സിപ്പി  ഗവർണർമാർക്ക് ഫൗച്ചിയുടെ ശകാരം 
5) 1.9 ട്രില്യൺ ഡോളർ കോവിഡ് -19 ദുരിതാശ്വാസ ബില്ലിന് ഹാരിസിന്റെ ടൈ-ബ്രേക്കർ വോട്ട് 
6 ) മോഡേണ വാക്സിൻ സ്വീകരിക്കുന്നതിന്റെ പാർശ്വഫലങ്ങളിൽ ഒന്നായി ചൊറിച്ചിൽ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറഞ്ഞു.

30,000 പേർ പങ്കെടുത്ത പരീക്ഷണത്തിൽ, 12 സ്വീകർത്താക്കൾക്ക്  ആദ്യത്തെ ഡോസ് എടുത്ത് ഒരാഴ്ചയോളം കൈകൾ ചുവന്നു തടിക്കുകയും  ചൊറിച്ചിൽ അല്ലെങ്കിൽ വീക്കം അനുഭവപ്പെടുന്നതായി കണ്ടെന്ന്  ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു.

കൈമുട്ടിന് സമീപവും  കൈപ്പത്തിയിലും ചണങ്ങുപോലെയും വ്രണം പോലെയും ചിലരിൽ കണ്ടു. 

പ്രത്യക്ഷപ്പെട്ട്  നാലോ അഞ്ചോ ദിവസത്തിന് ശേഷം ഇത് അപ്രത്യക്ഷമായതായും  റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് ഈ 12 രോഗികളെയും രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും, അവർ മോഡേണ വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയെന്നും ഡോക്ടർമാർ പറയുന്നു.

വാക്സിൻ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം  ഇത്തരം പ്രതികരണം  അടുത്ത ഡോസ് സ്വീകരിക്കാതിരിക്കരുതെന്നും മറ്റു ഡോക്ടർമാരെയും പരിചരണ ദാതാക്കളെയും ബോധവാന്മാരാക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് ഡോക്ടർമാർ വിശദീകരിച്ചു.

1.9 ട്രില്യൺ ഡോളർ കോവിഡ് -19 ദുരിതാശ്വാസ ബില്ലിന് ഹാരിസിന്റെ ടൈ-ബ്രേക്കർ വോട്ട് 

 വൈസ് പ്രസിഡന്റ് കമല ഹാരിസ് തന്റെ ടൈ-ബ്രേക്കിംഗ് വോട്ട് രണ്ടാമതും ഉപയോഗപ്പെടുത്തി.
1.9 ട്രില്യൺ ഡോളർ കോവിഡ് -19 ദുരിതാശ്വാസ ബില്ലിനെ അനുകൂലിച്ച് 50 ഡെമോക്രറ്റുകൾ വോട്ട് ചെയ്തപ്പോൾ, 50 റിപ്പബ്ലിക്കന്മാർ എതിർത്തും വോട്ട് ചെയ്തു. ആർക്കും ഭൂരിപക്ഷം ഇല്ലാതെ സമനിലയിൽ അവസാനിച്ചപ്പോൾ ടൈ-ബ്രേക്കിംഗ് വോട്ട് എന്ന നിർണായക ആയുധം ഹാരിസ് പ്രയോഗിച്ചു. അതോടെ പ്രമേയം അംഗീകരിക്കപ്പെട്ടു.

ഭേദഗതികൾ പ്രാബല്യത്തിൽ വരും മുൻപ്  മുഴുവൻ ബില്ലും വായിച്ചുകേൾക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ  റോൺ ജോൺസൺ നിർബന്ധപൂർവം ആവശ്യപ്പെട്ടു. ബിൽ വായന മാത്രം 10 മണിക്കൂറെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിൽ കഴിഞ്ഞയാഴ്ച ഹൗസ് പാസാക്കിയിരുന്നു. ബജറ്റ് റെകൺസിലിയേഷൻ നിയമ പ്രകാരം, സെനറ്റിൽ കേവല  ഭൂരിപക്ഷത്തോടെ ബിൽ പാസാക്കാൻ സെനറ്റ് ഡെമോക്രാറ്റുകൾ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. ചർച്ച ആരംഭിക്കുന്നതിന് മുൻപേ കുറെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റിമുലസ്  ചെക്കിനുള്ള വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് 80,000 ഡോളറായി കുറയ്ക്കാനുള്ള തീരുമാനമാണ് പ്രധാന മാറ്റം.

സ്റ്റിമുലസ് ചെക്കിനുള്ള വരുമാന പരിധിയിൽ വരുത്തിയ മാറ്റം, 12  മില്യൺ അമേരിക്കക്കാരെ അനർഹരാക്കി 

1,400 ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ പേയ്‌മെന്റിനുള്ള യോഗ്യത പരിമിതപ്പെടുത്താൻ പ്രസിഡന്റ് ബൈഡൻ  സമ്മതിച്ചിട്ടുണ്ട്.  

ഡെമോക്രാറ്റിക് സെനറ്റർമാർ മുന്നോട്ടുവച്ച നിർദ്ദേശപ്രകാരം, പ്രതിവർഷം 75,000 ഡോളർ വരെ സമ്പാദിക്കുന്ന വ്യക്തികൾക്ക്  മുഴുവൻ തുകയും ലഭിക്കും. അതേസമയം 75,000 ഡോളറിനും 80,000 ഡോളറിനും ഇടയിൽ വരുമാനം നേടുന്നവർക്കുള്ള പേയ്‌മെന്റുകൾ ചുരുങ്ങും.

പുതിയ സെനറ്റ് പദ്ധതി പ്രകാരം 200 മില്യൺ അമേരിക്കക്കാർ  സ്റ്റിമുലസ് ചെക്ക് ലഭിക്കാൻ അർഹരാകും. 

ടെക്സസ്, മിസ്സിസ്സിപ്പി  ഗവർണർമാർക്ക് ഫൗച്ചിയുടെ ശകാരം 

റിപ്പബ്ലിക്കൻ ഗവർണർമാർ സംസ്ഥാനങ്ങളിൽ കോവിഡ് -19 മാസ്ക് മാൻഡേറ്റുകൾ നീക്കം ചെയ്തതിനെ ഡോ. അന്റോണി ഫൗച്ചി കടുത്ത ഭാഷയിൽ വിമർശിച്ചു.
മാസ്ക്ധരിക്കണമെന്ന് ഫൗച്ചി  ടെക്സസ്, മിസിസിപ്പി നിവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ജോൺസൺ ആന്റ് ജോൺസന്റെ സിംഗിൾ-ഡോസ് വാക്സിൻ അംഗീകരിച്ചതിനിടയിലാണ് ടെക്സസ് ഗവർണർ, മാസ്ക് മാൻഡേറ്റ് നീക്കം ചെയ്തത്. 

താമസിയാതെ, സംസ്ഥാനവ്യാപകമായി മാസ്ക് ഓർഡർ അവസാനിപ്പിക്കുമെന്ന് മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സും പറഞ്ഞു.
കോവിഡിനെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക തന്നെ വേണമെന്ന് ഫൗച്ചി ഓർമ്മപ്പെടുത്തി.

പ്രായമായവർക്ക് ജെ ആൻഡ് ജെ വാക്സിന്റെ ഡോർ ടു ഡോർ സേവനം 

ന്യൂയോർക് സിറ്റിയിലെ പ്രായമായവർക്ക് ജോൺസൺ ആൻഡ് ജോൺസന്റെ  സിംഗിൾ-ഡോസ്  വാക്സിൻ  ലഭിക്കുന്നതിനായി  ഉദ്യോഗസ്ഥർ ബ്രോങ്ക്സ്, ബ്രൂക്ലിൻ എന്നിവിടങ്ങളിലെ റിട്ടയർമെന്റ് കമ്മ്യൂണിറ്റികളിലേക്ക് ഔട്ട് റീച്ച്  ആരംഭിക്കുമെന്ന് മേയർ ഡി ബ്ലാസിയോ പത്രസമ്മേളനത്തിൽ പറഞ്ഞു.
ധാരാളം മുതിർന്നവർ താമസിക്കുന്ന ഈ സ്ഥലങ്ങളിൽ വീടുകൾതോറും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

പരിപാടി വ്യാഴാഴ്ച ബ്രോങ്ക്സിലെ കോ-ഓപ്പ് സിറ്റിയിലും തുടർന്ന് ബ്രൂക്ലിനിലെ ബ്രൈടൺ ബീച്ചിലെ 500 ബ്രിഡ്ജ് വാട്ടർ കോർട്ടിലും ആരംഭിക്കുമെന്ന് ഡി ബ്ലാസിയോയും മറ്റ് നഗര ഉദ്യോഗസ്ഥരും അറിയിച്ചു.  

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്.

ജാൻസെൻ / ജോൺസൺ & ജോൺസൺ വാക്സിന്റെ വരവ്,  ന്യൂയോർക്കിലെ വാക്സിൻ ലഭ്യതയും വിതരണവും വർദ്ധിപ്പിക്കുന്നു. മൂന്നാമത്തെ വാക്സിൻ യാങ്കി സ്റ്റേഡിയത്തിൽ ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് പുതിയ  മാസ് വാക്സിനേഷൻ സൈറ്റുകൾ കൂടി തുറന്ന്, വാക്സിൻ വിതരണം വിപുലീകരിക്കുന്നു.
 പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആത്യന്തികമായി വൈറസിനെ പരാജയപ്പെടുത്തുന്നതിനും കഴിയുന്നത്ര ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകേണ്ടത് അത്യാവശ്യമാണ്.

* ആശുപത്രിയിൽ പ്രവേശിതരായവരുടെ എണ്ണം  5,177 ആയി കുറഞ്ഞു.  270,089 ആളുകളെ പരിശോധിച്ചതിൽ 7,593 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക് : 2.81 ശതമാനം. 
 ഐസിയുവിൽ കഴിയുന്ന രോഗികൾ : 1,043 പേർ. 
  മരണസംഖ്യ: 60.
 
* സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഡോസുകളിൽ 96 ശതമാനവും വിതരണം പൂർത്തീകരിച്ചു.
 വാക്സിൻ ട്രാക്കറിൽ പ്രദേശവും രാജ്യവും അനുസരിച്ച് ഡാറ്റ കാണുന്നതിന് ഈ സൈറ്റ് സന്ദർശിക്കുക : ny.gov/vaccinetracker.
 
* സംസ്ഥാനം യാത്രാ നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആഭ്യന്തര യാത്രക്കാർക്ക്, വാക്സിനേഷൻ സ്വീകരിച്ച്  90 ദിവസത്തിനുള്ളിൽ ക്വാറൻറൈനിൽ കഴിയേണ്ടതില്ല. അന്താരാഷ്ട്ര യാത്രക്കാർ  സിഡിസി യുടെ ക്വാറന്റൈൻ  മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.
 
*  എൻ‌വൈ ഫോർ‌വേർ‌ഡ് റാപ്പിഡ് ടെസ്റ്റിംഗ് പ്രോഗ്രാമിലൂടെ ന്യൂയോർക്കുകാർക്ക് കുറഞ്ഞ ചെലവിലുള്ള കോവിഡ്  ദ്രുത പരിശോധനയ്ക്കുള്ള സൗകര്യം നൽകുന്നു. 30 ഡോളറിൽ താഴെ മാത്രമേ ചിലവ് വരൂ.
 
*  പന്ത്രണ്ട് പോപ്പ്-അപ്പ് വാക്സിനേഷൻ സൈറ്റുകൾ കൂടി ഈ ആഴ്ച തുടങ്ങും. പള്ളികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സ്കൂളുകൾ, ഫയർ സ്റ്റേഷനുകൾ എന്നിവയിൽ സ്ഥാപിതമായ ഈ സൈറ്റുകൾ വഴി  , ആഴ്ചയിൽ 4,000 ത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 

എന്താണ് എക്സൽസിയർ പാസ് ?  

ഒരാൾക്ക് വാക്സിനേഷൻ ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ അടുത്തിടെ നടത്തിയ കോവിഡ് പരിശോധനാ  ഫലം നെഗറ്റീവ് ആണോ എന്നിങ്ങനെയുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന്  സുരക്ഷിതമായൊരു  സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന്  ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോയുടെ പ്രസ്താവനയിൽ പറയുന്നു. 'എക്സൽസിയർ പാസ്'  ആണ് ഇതിനായി ഉപയോഗിക്കുന്നത്. എയർലൈൻ ബോർഡിംഗ് പാസിന് സമാനമായി, ആളുകൾക്ക്  'വാലറ്റ് ആപ്പ്' ഉപയോഗിച്ച് അവരുടെ എക്സൽസിയർ പാസ് പ്രിന്റു ചെയ്യാനോ ഫോണുകളിൽ സേവ് ചെയ്യാനോ കഴിയും. 

ഓരോ പാസിനും ഒരു സുരക്ഷിത QR കോഡ് ഉണ്ടായിരിക്കും. അതിൽ വ്യക്തിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് കമ്പാനിയൻ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കാൻ ചെയ്ത് സ്ഥിരീകരിക്കുന്ന സംവിധാനമുണ്ട്. 

സ്റ്റേഡിയങ്ങളിലേക്കും  തീയറ്ററുകളിലേക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് ന്യൂയോർക്കുകാർക്ക് എക്സൽസിയർ പാസ് കാണിക്കണം.

ചൊവ്വാഴ്ച രാത്രി മാഡിസൺ സ്‌ക്വയർ ഗാർഡനിലെ ന്യൂയോർക്ക് റേഞ്ചേഴ്‌സ് ഗെയിമിൽ ഈ പാസ് പരീക്ഷിച്ചു.

'അണുബാധയുടെ തോത് കുറയ്ക്കുകയും നമ്മുടെ  സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതവും മികച്ചതുമായ രീതിയിൽ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ, കഴിയുന്നത്ര വേഗത്തിൽ ന്യൂയോർക്കുകാർക്ക് വാക്സിനേഷൻ നൽകാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട് ' കോമോ  പറഞ്ഞു.

 

Join WhatsApp News
malayali democrat 2021-03-05 15:45:13
കൊമോയുടെ സതുതിപാഠകർക്കു അയ്യോ കഷ്ടം!!!!!!!!!!!!!!!!!!
True American 2021-03-05 16:19:10
Stock Market is tanking. When asked about it, Beijing Biden asked, " what the hell is stock market? "
ചിലരെ കണ്ടാൽ ചൊറിച്ചിൽ വരും. 2021-03-05 16:47:56
ചൊറിയാൻ വാക്സിൻ എടുക്കണോ? എനിക്ക് ചിലരെ കണ്ടാൽ ചൊറിച്ചിൽ വരും. ചിലരുടെ എഴുത്തു കണ്ടാലും ചൊറിച്ചിൽ വരും. ചിലരുടെ മോന്ത ഇ മലയാളിയിൽ കണ്ടാലും ചൊറിച്ചിൽ വരും. ചില ചിമ്പാൻസികളുടെ ക്മൻറ്റെ കണ്ടാൽ ചൊറിച്ചിൽ വരും. എൻെറ അമ്മായി അമ്മയെ കണ്ടാലും ചൊറിച്ചിൽ വരും. -സരസമ്മ ny
പൗരൻ 2021-03-05 16:54:04
വാക്സിൻ കിട്ടിയവർക്കല്ലേ ചൊറിയൂ? ഇവിടെ ആർക്ക് കിട്ടി? നിങ്ങളറിയുന്ന പത്താളിൽ, നാലാൾക്ക് കിട്ടിയോ? ഉള്ള വാക്സിൻ തന്നെ ഗ്വാണ്ടനാമോ ബേ ഡിറ്റൻഷൻ ക്യാമ്പ് ലക്ഷ്യമാക്കി നീക്കുകയായിരുന്നു. ട്രംപിന്റെ സമയോചിതമായ ഇടപെടലിലൂടെ അമേരിക്കൻ പൗരന്മാർക്ക് കൊടുത്തതിന് ശേഷം മതി, തീവ്രവാദ കുറ്റം ആരോപിച്ച് ജയിലിൽ കിടക്കുന്നവർക്ക് എന്ന് തീരുമാനിക്കേണ്ടിവന്നു. ട്രംപില്ലായിരുന്നെങ്കിൽ അമേരിക്ക തെണ്ടിപ്പോയേനെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക