Image

ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!

Published on 05 March, 2021
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!

ന്യൂയോർക്ക്, മാർച്ച് 5 : നാസ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി (ജെ‌പി‌എൽ) ടീം ചൊവ്വയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ലാൻഡിംഗ് സാധ്യമാകാൻ  നേതൃത്വം വഹിച്ചത് ഇന്ത്യൻ വംശജയായ നാസ എഞ്ചിനീയർ സ്വാതി മോഹനാണ്.  പ്രസിഡന്റ് ജോ ബൈഡൻ തന്റെ അഭിനന്ദന പ്രസംഗത്തിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരെ പ്രകീർത്തിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി.

'ഇത് അതിശയകരമാണ്. ഇന്ത്യൻ- അമേരിക്കക്കാർ ഈ രാജ്യത്തെ ഏറ്റെടുക്കുകയാണ്. നിങ്ങൾ (സ്വാതി മോഹൻ), എന്റെ വൈസ് പ്രസിഡന്റ്, എന്റെ പ്രസംഗം തയ്യാറാക്കുന്ന  വിനയ്...നിങ്ങൾക്ക്  ആർക്കും തന്നെ പകരക്കാരില്ല. അമേരിക്ക  വൈവിധ്യമാർന്ന രാജ്യമാണ്-വെർച്വൽ മീറ്റിംഗിൽ സ്വാതി മോഹനെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 

ബൈഡന്റെ വൈസ് പ്രസിഡന്റ്  കമല ഹാരിസും അദ്ദേഹത്തിന്റെ പ്രസംഗ രചന ഡയറക്ടർ വിനയ് റെഡ്ഡിയുമാണ്. ഇവർ  ഉൾപ്പെടെ ഭരണകൂടത്തിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് 20 ലധികം ഇന്ത്യൻ-അമേരിക്കക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.  
  
'ലോകത്തിലെ ഓരോ സംസ്കാരത്തിൽ നിന്നും ഏറ്റവും മികച്ചത് ഇവിടെ എത്തുകയും, ഞങ്ങൾ അവർക്ക് അവസരം നൽകുകയും ചെയ്യുന്നു.' കുടിയേറ്റക്കാരെക്കുറിച്ച് ബൈഡൻ പറഞ്ഞു.

'ബഹിരാകാശ പര്യവേഷണത്തിലേക്ക് കടക്കാൻ കുട്ടിക്കാലത്ത് തന്നെ പ്രചോദനം ഉൾക്കൊണ്ടിരുന്നു.
 വൈവിധ്യമാർന്ന, പ്രതിഭാധനരായ ഈ ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്, വലിയൊരു അംഗീകാരമായി കാണുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത്. വർഷങ്ങളായുള്ള കൂട്ടായ ശ്രമഫലമാണ് ഈ സാങ്കേതിക വിസ്മയം സാധ്യമാക്കിയത്.' സ്വാതി മോഹൻ വികാരാധീനയായി പറഞ്ഞു. 

'വളരെ സുഗമമായി മിഷൻ നടക്കുമ്പോഴും , ടീം ശരിക്കും പരിഭ്രാന്തരായിരുന്നു. അവസാന ഏഴ് മിനിറ്റിനുള്ളിൽ അവിടെ എത്തുന്നതുവരെ ഭയന്നുപോയി. റോവർ  സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്ന് വിളിച്ചറിയിച്ചതും,  ചൊവ്വയിൽ നിന്ന് പകർത്തിയ ആദ്യ ചിത്രങ്ങൾ കണ്ടതും , മുൻപൊരിക്കലും കാണാൻ സാധിക്കുമെന്ന് കരുതാത്ത ചൊവ്വയിൽ പുതിയ ജീവിതം തേടുക എന്ന  വ്യക്തമായ ഉദ്ദേശ്യത്തിനായി എത്തി ചേർന്നതുമെല്ലാം  ഞാനെന്റെ സ്വപ്നത്തിൽ ജീവിക്കുകയാണെന്ന തോന്നലാണ് ഉണ്ടാക്കിയത്,' നാസ എഞ്ചിനീയർ തന്റെ അനുഭവം പങ്കുവച്ചു.

ചൊവ്വയിൽ പുതിയ ജീവൻ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻകാല ജീവിതത്തിന്റെ അടയാളങ്ങൾ ചൊവ്വയിൽ കണ്ടെത്താൻ ആകുമെന്നും മോഹൻ കൂട്ടിച്ചേർത്തു. 

സ്വാതി മോഹന്റെ മാർഗനിർദേശപ്രകാരമാണ് 'പെർസി‌വെറൻസ് 'ഫെബ്രുവരി 18 ന്  ഭൂമിയിൽ നിന്ന് 224 മില്യൺ മൈൽ അകലെയുള്ള ചൊവ്വയിലെ ജെസെറോ ഗർത്തത്തിൽ തൊട്ടത്.

'നിങ്ങൾ അമേരിക്കയിലെ കോടിക്കണക്കിന് കുട്ടികൾക്ക് പുതിയൊരു സ്വപ്നമാണ് നൽകിയിരിക്കുന്നത് . നിങ്ങൾ അമേരിക്കൻ ജനതയിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു. ഇവിടെ  കൊറോണ വൈറസിനെ പോലും കൈകാര്യം ചെയ്യാൻ കഴിയാത്തവർ ഉണ്ടായിരുന്നു. ജനങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ജനാധിപത്യ രാജ്യങ്ങൾക്ക്  തെളിയിക്കേണ്ടതുണ്ട്.' തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ട്  ബൈഡൻ അഭിപ്രായപ്പെട്ടു.

രണ്ട് ഇന്ത്യൻ വനിതാ ബഹിരാകാശയാത്രികർ മുൻപും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 2003 ൽ സ്പേസ് ഷട്ടിൽ ചലഞ്ചറിന്റെ രണ്ടാം ബഹിരാകാശ ദൗത്യത്തിൽ  കൊല്ലപ്പെട്ട കൽപ്പന ചൗളയും , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായിരുന്ന സുനിത വില്യംസും.

ആർ‌ടെമിസ് ടീമിലെ അംഗമായ ബഹിരാകാശയാത്രികൻ രാജ ചാരി എന്ന ഇന്ത്യൻ-അമേരിക്കൻ,  സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-3 യുടെ കമാൻഡറായിരിക്കും.

Join WhatsApp News
ബാഷാ..മാണിക് ബാഷാ 2021-03-06 00:59:48
നാൻ ഒരു തടവെ സൊണ്ണാ, നൂറു തടവെ സൊണ്ണ മാതിരി... ചൈനാ ജോ ഭരണകൂടത്തിന്റെ ആദ്യ 50 ദിവസത്തെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ. a. ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയ ധൈര്യത്തിൽ, അതിർത്തി കടക്കാൻ തക്കം പാർത്തിരിക്കുന്ന ലക്ഷകണക്കിന് അനധികൃത കുടിയേറ്റക്കാർ! b. അവരുണ്ടാക്കുന്ന പ്രതിസന്ധി സമീപത്തുള്ള യു‌എസ് പട്ടണങ്ങളിൽ ക്രമസമാധാന കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു!! c. ആരോഗ്യ പരിപാലനച്ചെലവുകൾ വർദ്ധിക്കുന്നു, ആരോഗ്യ രംഗത്തുള്ളവർക്ക് ഇരട്ടി പണി, കോവിഡ് അപകടസാധ്യതകളെക്കുറിച്ച് പറയേണ്ടതില്ല!!! d. പരിമിതമായ ഡ്രില്ലിംഗ് + പൈപ്പ്ലൈൻ ഷട്ട് ഡൗണും കാരണം ഗ്യാസ് വിലയിൽ ഉണ്ടാകുന്ന അമിത വർധന!!!! ആകെ ഒരാശ്വാസം, എഴുതാനും വായിക്കാനും അറിയാത്ത എല്ലാവരും ഭാവി ഡെമോക്രാറ്റ്സ് വോട്ടർമാർ തന്നെ. അതുകൊണ്ട് കടന്നു വരട്ടെ ഒരു പത്ത് ലക്ഷം അനധികൃത കുടിയേറ്റക്കാർ.
പടയപ്പ 2021-03-06 01:26:56
ട്രംപ് (എന്‍ വഴി, തനി വഴി, മറക്കാതിംഗ) ഭരണകൂടം കണ്ടുപിടിച്ച വാക്സിനും മാസ്‌ക്കും ഞങ്ങളെ സംരക്ഷിക്കും എന്ന പ്രതീക്ഷയുള്ളപ്പോൾ തന്നെ, രോഗം ബാധിച്ച നിയമവിരുദ്ധ കുടിയേറ്റക്കാരെ അതിർത്തി കടത്തി കോവിഡ് എല്ലായിടത്തും വ്യാപിപ്പിക്കുന്നത് തെറ്റായ തീരുമാനമാണ്. മാരകമായ വൈറസ് ബാധിച്ച ആളുകളെ രാജ്യത്തേക്ക് അനധികൃതമായി കടത്തിവിട്ട്, നമ്മുടെ വിലയേറിയതും ദുർബലരുമായ പൗരന്മാരെ മരണത്തിന് വിട്ടുകൊടുക്കുന്ന ഒരു നേതാവ് നമുക്കുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം, പക്ഷേ എന്നിട്ടും ഇത് നമ്മുടെ കൺമുന്നിൽ തന്നെ സംഭവിക്കുന്നു. മനുഷ്യജീവിതത്തെ നിസ്സാരമായി അവഗണിക്കുന്നതിൽ ജിങ് പിംഗ് ജോ, കുമു കുമയേക്കാൾ മോശമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക