Image

തമിഴ്‌നാട്ടില്‍ സിപിഐ ആറ് സീറ്റില്‍ മത്സരിക്കും; സിപിഎം- ഡിഎംകെ ചര്‍ച്ച തുടരുന്നു

Published on 05 March, 2021
തമിഴ്‌നാട്ടില്‍ സിപിഐ ആറ് സീറ്റില്‍ മത്സരിക്കും; സിപിഎം- ഡിഎംകെ ചര്‍ച്ച തുടരുന്നു


ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയും സിപിഐയും തമ്മില്‍ സീറ്റ് ധാരണയായി. ആറ് സീറ്റിലാണ് സിപിഐ മത്സരിക്കുക. ഏതൊക്കെ സീറ്റിലാണ് മത്സരിക്കുക എന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ 10 സീറ്റാണ് സിപിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം നാല് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഡിഎംകെ പിന്നീട് ആറ് സീറ്റ് നല്‍കാം എന്ന ധാരണയില്‍ എത്തുകയായിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടുമെന്ന് 
സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായിത്തന്നെ സഖ്യത്തിലായിരുന്ന സിപിഐയ്ക്ക് മത്സരിച്ച രണ്ട് സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് സിപിഎമ്മും രണ്ട് സീറ്റില്‍ വിജയിച്ചു. ഇത്തവണ 12 നിയമസഭാ സീറ്റാണ് സിപിഎം ഡിഎംകെയോട് ആവശ്യപ്പെട്ടത്. ഏഴ് സീറ്റ് നല്‍കാമെന്ന ധാരണയിലാണ് ഡിഎംകെ ഉള്ളത്. നാളെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. സിപിഎമ്മിനും സിപിഐയ്ക്കും നിലവില്‍ തമിഴ്‌നാട് നിയമസഭയില്‍ അംഗങ്ങളില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക