Image

പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)

Published on 06 March, 2021
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
(ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ -(1)  ഈ പംക്തിയിലേക്ക് എഴുതുക.)

വിഭൂതി ബുധനാഴ്ച്ച മുതൽ പെസഹാ വ്യാഴാച്ച വരെ വിശ്വാസികൾ ഭക്തിപുരസ്സരം  നോയമ്പ് നോൽക്കുന്നത് വളരെ പുണ്യമായി  കരുതപ്പെടുന്നു.    യേശുദേവൻ മരുഭൂമിയിൽ നാല്പതുദിവസം  പരീക്ഷിക്കപ്പെട്ടതിന്റെ പ്രതീകമായി നൊയമ്പുകാലം നാൽപ്പതു ദിവസമായി ആചരിക്കുന്നു. മത്തായിയുടെ സുവിശേഷം അദ്ധ്യായം നാല് ഒന്നും രണ്ടും വാക്യങ്ങൾ ഇങ്ങനെ പറയുന്നു..  “അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.”

 കർത്താവിന്റെ പുനരുത്ഥാനം ആഘോഷിക്കാൻ നാൽപ്പതു ദിവസങ്ങൾ ഉപവസിച്ചും, പ്രാർത്ഥിച്ചും, സത്കർമ്മങ്ങൾ ചെയ്തും ഭക്‌തർ ഉത്സാഹത്തോടെ കാത്തിരിക്കുന്നു. കടം എന്ന് നമ്മൾ ഉപയോഗിക്കുന്ന വാക്കിന്റെ  ഇങ്കളീഷ് സമാനർത്ഥപദം ലെൻറ് എന്നാണു. ഈ വാക്ക് ഉത്ഭവിച്ചത് "lengthen " ദീർഘിപ്പിക്കുക" എന്നർത്ഥം വരുന്ന വാക്കിൽ നിന്നത്രേ. ശിശിരകാലം കഴിഞ്ഞു വസന്തകാലത്തേക്ക് പ്രകൃതി നീങ്ങികൊണ്ടിരിക്കുമ്പോൾ ദിവസങ്ങൾക്ക് നീളം കൂടിവരുന്നു.  വസന്തം വരുന്നു എന്ന ആനന്ദം പോലെ വിശ്വാസികൾ കർത്താവിന്റെ പുനരുത്ഥാനത്തിൽ സന്തോഷഭരിതരായി അവരുടെ അനുഷ്ഠാനങ്ങൾ ഭക്തിയോടെ, സന്തോഷത്തോടെ നിർവഹിക്കുന്നു.  വസന്തകാലം ഭൂമിയിൽ പൂക്കളുടെ കാലമാണ്.  സുഗന്ധപൂരിതമായ അന്തരീക്ഷവും, കുയിലിന്റെ പാട്ടും, മന്ദമാരുതനും മനുഷ്യമനസ്സുകളെ ഹർഷോന്മാദരാക്കുന്നു. പാപഗ്രസ്തരായ മനുഷ്യരെ മുക്തരാക്കി അവർക്ക് പറുദീസ വീണ്ടെടുക്കാൻ  ദൈവപുത്രൻ കുരിശ്ശിൽ മരിക്കുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ഈസ്റ്റർദിവസം വസന്തകാലം പിറന്നുവീഴുന്ന ആനന്ദമാണ് വിശ്വാസികൾക്ക് നൽകുന്നത്.

ദുഃഖവെള്ളിയാഴ്ച എന്ന് നമ്മൾ പരിഭാഷ ചെയ്തിട്ടുണ്ടെങ്കിലും "Good Friday" എന്ന വാക്കിലെ "good" ന്റെ അർത്ഥം കടം വീട്ടി വീണ്ടെടുത്തു  (redemption) എന്നതിന്റെ സാക്ഷാത്കാരമത്രേ. അതായത് യേശുദേവൻ കുരിശ്ശിൽ തന്റെ ജീവൻ ബലിയർപ്പിച്ച് മനുഷ്യരാശിക്ക് അവർ നഷ്ടപ്പെടുത്തിയ പറുദീസ വീണ്ടെടുത്തു. പരിശുദ്ധനായ അവന്റെ രക്തത്താൽ പാപക്കറ മാഞ്ഞുപോയി. എബ്രായർ ഒമ്പതാം അദ്ധ്യായം പതിമൂന്നും പതിനാലും വാക്യങ്ങൾ വായിക്കുക. 13.ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും 14.  ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

ജഡിക മോഹങ്ങൾ നിയന്ത്രിച്ച് നാല്പതു ദിവസം നോയമ്പ് നോൽക്കുന്നതുകൊണ്ട് മാത്രം പുണ്യം കിട്ടണമെന്നില്ല. അല്ലെങ്കിൽ തന്നെ എന്താണ് പുണ്യം. മനുഷ്യർ തമ്മിൽ മൈത്രിയോടെ , ഒത്തോരുമയോടെ ജീവിക്കുന്നത് തന്നെ പുണ്യം. എന്നാൽ അങ്ങനെ ഒരു മാതൃകാലോകം സംഭവ്യമല്ലാത്തതിനാൽ മനുഷ്യരെ ഉദ്ധരിക്കാൻ വിദ്വാന്മാർ എഴുതിവച്ച പ്രമാണങ്ങളിൽ അവനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് കണ്ടത്കൊണ്ട് ചില അനുഷ്ഠാനങ്ങൾ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ ഇന്ന് അവയെല്ലാം മതങ്ങളുടെ പേരിൽ വീതിച്ച് എടുത്തു മനുഷ്യർ പരസ്പരം സ്പര്ധയും വൈരാഗ്യവും വളർത്തുന്നു.  ബൈബിളിനെ ഒരു പ്രത്യേക മതത്തിന്റെ വിശുദ്ധഗ്രന്ധമായി കണക്കാക്കി മാറ്റിവയ്ക്കാത്തവർക്ക് അതിൽ നിന്നും പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്നു കാണാം. യജ്ഞങ്ങൾ, യാഗങ്ങൾ, വ്രതങ്ങൾ തുടങ്ങിയവ എല്ലാ മതങ്ങളിലും കാണുന്നുണ്ട്.

യജ്ഞേവ സർവം പ്രതിഷ്ഠിതം (യജ്ഞമാണ് സകലതും നല്കുന്നത്); യജ്ഞേന വ ദേവ ദിവംഗതാ..യജ്ഞത്തിലൂടെയാണ് ദേവന്മാർ സ്വർഗ്ഗസ്ഥരായത്. ഇങ്ങനെയെല്ലാം വേദങ്ങളിലും ഉണ്ട്. പാപമോക്ഷത്തിനു ത്യാഗാനുഷ്ഠാനം വൃതങ്ങളിൽ സർവ്വപ്രധാനം എന്നും വേദങ്ങൾ  ഉത്‌ഘോഷിക്കുന്നു. ഈ നോയമ്പ്കാലം പവിത്രമായ ഒരു യാഗത്തിന്റെയും അതിലൂടെ മനുഷ്യരാശി കൈവരിച്ച അനുഗ്രഹങ്ങളുടെയും ഓർമ്മ പുതുക്കുന്നു. 

ഋഗ്വേദത്തിൽ ഒരു ബലിയാടിനെ കുറിച്ച് പറയുന്നുണ്ട്. മുൾകമ്പുകൾ വളച്ചുകെട്ടി അതിന്റെ തലയിൽ വയ്ക്കണം, ഒരു യാഗസ്‌തംഭത്തിൽ അതിനെ തളക്കണം. ചോര ഒലിക്കും വരെ അതിന്റെ നാലുകാലുകളിലും ആണി തറക്കണം. അതിനെ പുതപ്പിക്കുന്നു തുണി നാല് പുരോഹിതർ  പങ്കിട്ടെടുക്കണം. അതിന്റെ ഒരു എല്ലു പോലും ഓടിയരുത്. ആടിന് കുടിക്കാൻ സോമരസം നൽകണം. അതിനെ കൊന്നതിനു ശേഷം വീണ്ടും ജീവനോടെ പൂർവസ്ഥിതിയിലാക്കണം.അതിന്റെ മാംസം ഭക്ഷിക്കണം. എന്നാൽ ദൈവം മനുഷ്യനായി അവതരിച്ച് സ്വയം ബലിയായ കഥ ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നില്ല. പക്ഷെ പാലസ്റ്റീൻ എന്ന രാജ്യത്ത് അതുണ്ടായി എന്ന് നമ്മൾ അറിയുന്നു.

ഈ നോയമ്പ്കാലത്ത് ഏത് രാജ്യത്തെ വേദങ്ങളും ശാസ്ത്രങ്ങളും എന്തൊക്കെ പറഞ്ഞുവെന്നു ആലോചിച്ച് തർക്കിക്കാതെ നന്മയുടെ വഴികളിലൂടെ സഞ്ചരിക്കുക.  ഒരു വർഷത്തിൽ നാൽപ്പതു ദിവസമെങ്കിലും  നന്മയോടെ     ഈശ്വരവിശ്വാസത്തോടെ ഒരാൾക്ക് ജീവിക്കാൻ കഴിഞ്ഞാൽ അയാളിൽ ദൈവം പ്രസാദിക്കും.തിന്മകൾ  ചെയ്യാതെ ജീവിക്കാൻ അദ്ദേഹത്തിന് കഴിയും. യേശുദേവൻ പഠിപ്പിച്ച പ്രാർത്ഥന ഓർക്കുക.  9. നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; (മത്തായിടെ സുവിശേഷം അധ്യായം 6. ഈ പ്രാർത്ഥന സഫലീകരിക്കണമെങ്കിൽ മനുഷ്യർ ദൈവവചനങ്ങൾ അനുസരിച്ച് ജീവിക്കണം.

ഏതു മതത്തിലെയായാലും അതിലെ ചടങ്ങുകൾ മനുഷ്യരെ നല്ലവരാക്കാൻ ശ്രമിക്കുന്നവയാണ്.  ഇപ്പോൾ ലോകം ഒരു മഹാമാരിയുടെ കരാള ബന്ധനത്തിലാണ്. അതിൽ നിന്നും  .വിമുക്തരാകേണ്ടതുണ്ട്.  ഇത്തരം അവസരങ്ങളിൽ ചിലർക്ക് പ്രാർത്ഥനയിലൂടെ  ശക്തി  ലഭിക്കുന്നു. ചിലർക്ക്  പ്രവർത്തിയിലൂടെ ശക്തി ലഭിക്കുന്നു. ഉപവാസവും, അച്ചടക്കമുള്ള ജീവിതവും പ്രവർത്തിയാണ്. പരസ്പര സ്നേഹവും ഐക്യവുമാണ് എല്ലാകാലത്തും   ഉണ്ടാകേണ്ടത്.

പുനരുത്ഥാനത്തിലേക്കുള്ള നാൽപ്പത് ദിവസങ്ങൾ ആഘോഷിക്കുന്നത് കൃസ്തുമതത്തിലെ ഒരു വിഭാഗം വിശ്വാസികൾ മാത്രമായതുകൊണ്ട് അവർക്കായി സങ്കീർത്തനം 96 :11 -13 ഇവിടെ ഉദ്ധരിക്കുന്നു. 11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ. 12 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. 13. യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
ആമേൻ

Join WhatsApp News
Sudhir Panikkaveetil 2021-03-10 17:20:06
പുനരുത്ഥാനത്തിലേക്കുള്ള നാൽപ്പതു ദിവസങ്ങൾ എന്ന എന്റെ ലേഖനം വായിച്ച ഒരു പെന്തകോസ്ത് വിഭാഗം സഹോദരി പറഞ്ഞത് " നിങ്ങൾ എഴുതിയിരിക്കുന്നത് തെറ്റാണ്. യേശുദേവനെ നാൽപ്പത് ദിവസം മരുഭൂമിയിൽ സാത്താൻ പരീക്ഷിച്ചതിനെ പ്രതീകമാക്കിയല്ല നോയമ്പ് നോൽക്കുന്നത്. ഒന്നാമതായി നോയമ്പ് അമ്പത് ദിവസമാണ്. പിന്നെ യേശുവിൽ വിശ്വസിക്കാത്ത നിങ്ങൾ ഇങ്ങനെ എഴുതുന്നത് യേശുദേവന് ഇഷ്ടപ്പെടില്ല. അവരുടെ രണ്ടാമത്തെ ചോദ്യത്തിന് എന്റെ മറുപടി ഞാൻ കൃസ്തുവിൽ വിശ്വസിക്കുന്നവെന്നാണ്. പക്ഷെ അവർ പറയുന്നത് മാലയും മോതിരവും ഉപേക്ഷിച്ച് മാമോദീസ മുങ്ങിയാൽ മാത്രമേ കൃസ്തുവിൽ വിശ്വസിച്ചതായി കണക്കാക്കുകയുള്ളുവെന്നാണ്. അതൊക്കെ മതം വളർത്താനുള്ള ഉപാധിയല്ലേ, യേശുവിൽ സത്യമായി വിശ്വസിക്കുന്നവർക്ക് അതിന്റെ ആവശ്യമില്ലെന്ന എന്റെ മറുപടി അവർക്ക് ഇഷ്ടമായില്ല. ഹിന്ദുക്കൾ ബഹുദൈവങ്ങളിൽ വിശ്വസിക്കുന്നു. അതേസമയം അതെല്ലാം ഒന്നെന്നും ഒന്നിന്റെ ബഹുഭാവങ്ങളാണെന്നും വിശ്വസിക്കുന്നു,. അത് പോകട്ടെ. എന്റെ ചോദ്യം ബൈബിൾ നല്ലപോലെ അറിയുന്നവരോടാണ്. ആ സ്ത്രീ നൊയമ്പിനെപ്പറ്റി പറഞ്ഞത് ശരിയോ ? ആരെങ്കിലും വിവരിച്ചുതന്നാൽ ഉപകാരം.ഈ നോയമ്പ്കാലം എല്ലാവര്ക്കും ശാന്തിയും സമാധാനവും ഉള്ളതാകട്ടെ. കർത്താവിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ.
True American 2021-03-10 17:56:19
The Great Lent is 40 days which will end on a Friday. Along with the lent, the Church added the holy week and extend the 40 days to 49 days. The Lent is in fact 49 days and including both Sundays, conveniently term 50 day lent.
വിദ്യാധരൻ 2021-03-11 14:37:58
"ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും." ഉപവാസത്തെക്കുറിച്ച് ജീസസ് പറഞ്ഞതായി മത്തായിയുടെ (6:16-18 ) സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യങ്ങളാണ് മേൽ ഉദ്ധരിച്ചിരിക്കുന്നത്. ഒന്നമതായി ഉപവാസം എന്ന് പറയുന്നത് ലോകത്തെ കാണിക്കാനോ അറിയിക്കാനോ വേണ്ടിയുള്ളതല്ല. നേരെമറിച്ച് രഹസ്യത്തിൽ ചെയ്യേണ്ട ഒന്നാണ്. രഹസ്യത്തിലുള്ള പിതാവ് എന്ന് പറയുന്നത് നമ്മളുടെ ഉള്ളിൽ ജ്വലിക്കുന്ന 'ശുദ്ധമായ' ആത്മാവ് തന്നെയാണ്. അല്ലെങ്കിൽ യാതൊരു ഗുണവുമില്ലാത്ത 'നിർഗുണൻ' (സത്വ, രജ, തമോ ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ പരമാത്മാവ് നിര്‍ഗുണന്‍ ആണ്) അപ്പോൾ അരൂപിയായ ആത്മാവിനോടൊപ്പം ഇരുന്ന് ആന്തരികമായ ഉൾക്കാഴ്ച നേടുന്നതിന് , ആഹാരം കഴിച്ചിട്ട് ആലാസ്യം ഉണ്ടാക്കിത്തിരിക്കാൻ വേണ്ടിയാണ്, അതിലല്ലാതെ തലയിൽ അൽപ്പം എണ്ണയൊക്കെ പുരട്ടി കുളിച്ചു മുറിയൊക്കെ അടച്ചു ഏകാഗ്രതയിൽ ഇരുന്നു രഹസ്യത്തിലുള്ള നിന്റെ, ജാതിമത വ്യവസ്ഥക്ക് അധീതമായ ആ 'പരിശുദ്ധമായ ആത്മാവിൽ' നിന്നും അറിവ് നേടി ജീവിതയാത്രയെ മനുഷ്യകുലത്തിന് പ്രയോചനകരമായ രീതിയിൽ നയിക്കുക . പ്രാർത്ഥിക്കുമ്പോഴും രഹസ്യത്തിലായിരിക്കണം എന്ന് ഗുരു യേശു പറയുന്നുണ്ട് . "നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി വാതിലടച്ച് രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനോട് പ്രാർത്ഥിക്കുക. നോയമ്പും അതിന്റ ജാടകളും വ്യവസായിവതികരിച്ചതിൽ നിന്നും ഉളവായതാണ്. അതിന് ഗുരു യേശു പറഞ്ഞതുമായി യാതൊരു ബന്ധവുമില്ല. രഹസ്യത്തിലുള്ള ഉപവാസം ഇപ്പോഴും ചെയ്യാവുന്നതാണ്. നാം കാണുന്ന ഇപ്പോഴത്തെ ഈ ഉപവാസങ്ങൾ 'മനുഷ്യർക്കു വിളങ്ങേണ്ടതിനു' മാത്രം . -വിദ്യാധരൻ
നിരീശ്വരൻ 2021-03-11 17:00:44
എന്തിനാണ് നിങ്ങൾ മതപണ്ഡിതരുടെ അഭിപ്രായത്തിന് ചെവികൊടുക്കുന്നത് ? പ്രത്യകിച്ച് പെന്തിക്കോസ്തുകാരോട്. വിദ്യാധരൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. മറ്റുള്ളവർ അവരുടെ പ്രവർത്തികളെയും വിശ്വാസങ്ങളെയും എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ സ്വർഗ്ഗത്തിൽ പോകുമോ ഇല്ലിയോ എന്ന് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്ന ഒരാളാണെങ്കിൽ സ്വർഗ്ഗത്തിൽ പോകാനുള്ള നിങ്ങളുടെ സാദ്ധ്യത കൂടുതലാണ്. നിങ്ങൾ പട്ടക്കാരെ ആദരിയ്ക്കുകയും അവരെ ചുമലിൽ ഏറ്റി നടക്കുകയും ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിലേക്കുള്ള കോവേണിയുടെ രണ്ടാം പടിയിൽ ആയി. പള്ളിക്ക് കൊടുക്കാനുള്ള ഓഹരി ക്രമ മായികൊടുക്കുകയാണെങ്കിൽ കോവണിയുടെ മൂന്നാം പടിയിൽ കയറി നിൽക്കാം. നിങ്ങൾ വേദശാസ്ത്രത്തിൽ പാണ്ഡ്യത്ത്യം നേടുകയും ചെയ്‌താൽ നാലാം [പടിയിൽ കയറി നിൽക്കാം . നിങ്ങൾ കർത്താവിനായി ആത്മാക്കളെ നേടിയാൽ നിങ്ങളുടെ പേര് ജീവന്റെ പുസ്തകത്തിൽ എഴുതി ചേർക്കും . നിങ്ങൾ കര്ത്താവിനായി ജീവിച്ചു മരിച്ചാൽ നിങ്ങൾക്ക് എബ്രാഹാമിന്റെ മടിയിൽ ഇരിക്കാം അത് കഴിഞ്ഞ് യാക്കോബിന്റെ മടിയിൽ ഇരിക്കാം കൂടാതെ ഇസാക്കിന്റെയും മടിയിൽ ഇരിക്കാം . പക്ഷെ നോയമ്പ് , നേർച്ച കഥന വെടി (ഒരു വെടിക്ക് രണ്ടായിരം രൂപ . ഒറ്റ വെടിക്ക് കർത്താവ് ഞെട്ടി ഉണരുകയും നിങ്ങളുടെ പ്രാർത്ഥനക്ക് ചെവി തരുകയും ചെയ്യും . എന്നാൽ യേശു (ആൻഡ്രൂസ് പറയുന്നത് അങ്ങനെ ഒരാൾ ഇല്ലെന്നാണ് ) ഈ തട്ടിപ്പ് സംഘത്തിൽ നിന്ന് സ്വയം മാറ്റി നിറുത്തിയ ഒരാൾ ആണ് . അദ്ദേഹം ഒരു പ്രസ്താവനയും അതിനോട് അനുബന്ധിച്ചിറക്കിയിട്ടുണ്ട് . മത്തായിയുടെ സുവിശേഷം 23 വായിച്ചു നോക്കു. ഈ നോയമ്പ് നോക്കുന്നവരെയും പെന്തികൊസ്തുകാരെയും ഒക്കെ നിങ്ങൾക്ക് അവിടെ കാണാം . അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു: “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ? ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
Ninan Mathulla 2021-03-12 13:37:49
When atheists and those who don’t believe Bible or Jesus misinterpret Bible text according to their understanding, they mislead readers. Bible text is not for anybody to interpret as he/she likes. It was given to the Church and, and it is a tradition of the Church. Church was here even before Bible was available. So if they have questions, let them ask instead of making statements. Christian prayer and worship are at three levels- personal, family and public. When Jesus commanded to pray in private, it is applicable to prayer or worship as an individual. Jesus himself attended Jerusalem temple many times for public prayer and worship. There is place for family and public prayer in Christian worship. Lent is part of the public prayer and worship, and it need to be public and need to be celebrated. There are festivals in Christian public worship when people come together for worship. We see the same pattern in Old Testament Public worship as in New Moon and Full Moon sacrifice. So, public prayer and worship has a place in Christian gatherings as we see in all other religions.
Ram John abdulla 2021-03-12 14:23:05
One of the commentators had agreed with the lady who spoke to Sudhir. People of other faith should not write about Bible. Good information to readers of Emalayalee. And the angel said to them, “Fear not, for behold, I bring you good news of great joy that will be for all the people.” Luke 2:10O. It says all people and does not say only people who are baptized.
Ninan Mathulla 2021-03-12 17:39:27
Please don’t misunderstand what I wrote. I didn’t mean the content of the article but some comments here. Appreciate that Sudhir Sir could understand another religion’s texts to write an article about it, and write positively about Christ, and other religions in general. I meant only that when you publicly write or comment about religious texts of any religion, you have to be careful. Just like Vedas they have meanings at different levels and are deep and one can give different interpretations to the same text. The problems we see now in India from religious polarization is due to ignorance of other religions. If everybody takes some interests in the texts of other religions as Sudhir Sir has done here, people can live in peace and respect each other. Last week I read a statement from RSS leader that if Muslims have to live in India they have to accept the supremacy of Hindus. We are here to serve and be served, and not to impose rule. Rulers are also to serve the public over which God has given them authority; to take care of their needs. It is pathetic that the present rulers of India don’t know what dharma (Raja Dharma) is.
Anthappan 2021-03-13 03:50:14
"publicly write or comment about religious texts of any religion, you have to be careful. Just like Vedas they have meanings at different levels and are deep and one can give different interpretations to the same text." All the Vedas and Bible must be rewritten according to the interpretation of Trump. He is the "Chosen one " - The capitol Hill must be moved to Mar-A-Lago
Sudhir Panikkaveetil 2021-03-13 13:56:34
അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും എല്ലാവര്ക്കും നന്ദി.
Teresa Antony 2021-03-17 00:25:16
There are two types of christians. The baptized and the unbaptized ones. Jesus said that all the commandments can be condensed into two namely Love God with all your heart and all your mind and the second one is love your neighbor as you love yourselves. If you follow these two commandments you are a follower Christ and you are a christian
JOHN 2021-03-17 10:24:13
അന്ധർ ആനയെ വിവരിക്കുംപോലെ പോലെ ആണ് എല്ലാ ബൈബിൾ വ്യാഖ്യാനക്കാരും. സാമാന്യ ബുദ്ധി ഉപയോഗിച്ച് ഒന്ന് രണ്ടു പ്രാവശ്യം ഇതൊന്നു വായിക്കുക. നല്ല ഒരു സാഹിത്യ കൃതി ആണ്. ഹാരിപ്പോട്ടറിനേക്കാളും വായിക്കാൻ ഇഷ്ടം ബൈബിൾ ആണ്‌. 6000 കൊല്ലം മുൻപ് മണ്ണ് ചവിട്ടിക്കുഴച്ചു, എല്ലൂരി മനുഷ്യനെ സൃഷ്ടിച്ചു, ആദ്യം വെളിച്ചം സൃഷ്ടിച്ചു, കുറെ കഴിഞ്ഞു സൂര്യനെ ഉണ്ടാക്കി ആകാശത്തു ഒട്ടിച്ചു വെച്ചു, അക്കാലത്തു മനുഷ്യന്റെ ആയുസ്സു 900-1000 വർഷമായിരുന്നു തുടങ്ങി ആയിരക്കണക്കിന് അസംബന്ധങ്ങൾ, എല്ലാം അപ്പാടെ തൊള്ള തൊടാതെ വിഴുങ്ങുന്ന പുരോഹിത അടിമകൾ ആണ്‌ മഹാ ഭൂരിപക്ഷം ക്രിസ്ത്യാനികളും. ഞായറാഴ്ച തോറും “യേശു വധം” ബാലേ കളിച്ചു, ജനങ്ങളെ വിഢികൾ ആക്കി, പറ്റിച്ചു ജീവിക്കുകയാണ് പുരോഹിത വർഗം. പുതിയ തലമുറ ഇതൊക്കെ മനസ്സിലാക്കി തുടങ്ങി. ചെവിയുള്ളവർ കേൾക്കട്ടെ, സാമാന്യ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ. എല്ലാവര്ക്കും നന്മകൾ മാത്രം വരട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക