സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയവും, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ അസോസിയേഷനും (കെസിസിഎന്‍സി) സംയുക്തമായി 2012 ഫെബ്രുവരിയില്‍ സാന്‍ഹൊസെ ക്നാനായ കമ്യൂണിറ്റിക്കുവേണ്ടി സ്വന്തമായി വാങ്ങിയ രണ്ട് ഏക്കര്‍ പ്രോപ്പര്‍ട്ടിയുടെ റീ ഫിനാന്‍സിംഗ് ഫെബ്രുവരി 27-നു ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ രാജു ചെമ്മാച്ചേരില്‍, ജാക്സണ് പുറയംപള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫാ. സജി പിണര്‍കയില്‍, ബേബി ഇടത്തില്‍, ഫിലിപ്പ് ചെമ്മരപ്പള്ളിയില്‍ എന്നിവരും, വിവിന് ഓണശേരില്‍, പ്രബിന് ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ ചേര്‍ന്നു നടത്തി.
അസോസിയേഷനും ദേവാലയവും ഒന്നിച്ചു വാങ്ങിയ ഈ സംയോജിത പ്രോപ്പര്‍ട്ടിയുടെ ഇപ്പോഴത്തെ മൂല്യം 5 മില്യന്‍ ഡോളറാണ്.
ദേവാലയത്തിന്റേയും, അസോസിയേഷന്റേയും സംയുക്തമായ ഈ പ്രോപ്പര്‍ട്ടിയുടെ റീ ഫിനാന്‍സിംഗിനു നേതൃത്വം കൊടുത്ത കമ്മിറ്റി അംഗങ്ങളെ ഫാ. സജി പിണര്‍കയിലും, കെ.സി.സി.എന്‍.സി പ്രസിഡന്റ് വിവിന് ഓണശേരിലും അഭിനന്ദിച്ചു.