Image

ബൈക്ക് യാത്രികന്‍ സൂപ്പര്‍ഫാസ്റ്റിടിച്ച് മരിച്ചു

Published on 18 June, 2012
ബൈക്ക് യാത്രികന്‍ സൂപ്പര്‍ഫാസ്റ്റിടിച്ച് മരിച്ചു
ചാത്തന്നൂര്‍: ബൈക്ക് യാത്രികന്‍ സൂപ്പര്‍ഫാസ്റ്റിടിച്ച് മരിച്ചു. ചാത്തന്നൂര്‍ മീനാട് കോട്ടുവാതുക്കല്‍ മഞ്‌ജേഷ് ഭവനില്‍ ചന്ദ്രന്റെ മകന്‍ മനുചന്ദ്രന്‍ (20) ആണ് മരിച്ചത്. രാവിലെ 6.50ഓടെ ദേശീയപാതയില്‍ ഊറാംവിള എല്‍ഐസി ഓഫീസിന് സമീപമായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന സൂപ്പര്‍ഫാസ്റ്റ് ടയറിനിടയില്‍ കുരുങ്ങിയ ബൈക്ക് അമ്പതുമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയശേഷം റോഡ് വക്കിലെ ട്രാഫിക് ബോര്‍ഡ് തകര്‍ത്താണ് നിന്നത്. മനുസംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജെസിബി ഡ്രൈവറാണ് മനു.

ചാത്തന്നൂര്‍ പോലീസ് കേസെടുത്തു. മാതാവ് : മഞ്ജു. ശിനുചന്ദ്രന്‍ സഹോദരനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക