Image

ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി.

Published on 18 June, 2012
ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി.
വെല്ലൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപകടമുണ്ടായി 100 ദിവസത്തോട് അടക്കുമ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനും കൈകളും കാലുകളും ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സംസാരിക്കാറായിട്ടില്ല.

പരസഹായത്തോടെ വീല്‍ ചെയറില്‍ മുറിയിലൂടെ സഞ്ചരിക്കുന്ന ജഗതി ചെറിയ തോതില്‍ ഭക്ഷണവും കഴിക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ ട്യൂബിലൂടെയാണ് നല്‍കുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. മാത്യു അലക്‌സാണ്ടര്‍, ഡോ. ജോര്‍ജ് തര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ജഗതിയെ ചികിത്സിക്കുന്നത്. രാവിലെ മുതല്‍ തുടര്‍ച്ചയായുള്ള ഫിസിയോ തറാപ്പി, രക്തം കട്ടപിടിച്ചിരിക്കുന്നത് മാറാനുള്ള കുത്തിവയ്പുകളും മരുന്നുകളും എന്നിവയാണ് ഇപ്പോള്‍ നല്കുന്നത്. രണ്ടു മാസത്തെ ചികിത്സയോടെ സംസാരശേഷി ഉള്‍പ്പെടെ ശരീരത്തിന്റെ പൂര്‍ണ ചലനവും വീണെ്ടടുക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക