Image

ജനാര്‍ദ്ധന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

Published on 18 June, 2012
ജനാര്‍ദ്ധന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
ബാംഗളൂര്‍: അനധികൃത ഖനന കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്ത മാസം 2 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സിബിഐയുടെ അപേക്ഷ പരിഗണിച്ച് ബാംഗളൂരിലെ സിബിഐ കോടതി ജഡ്ജി ബി.എം. അംഗാദിയാണ് കസ്റ്റഡി നീട്ടിയത്. റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന മെഹ്ഫൂസ് അലി ഖാന്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക