Image

കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്‌ച വിധിപറയും

Published on 18 June, 2012
കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്‌ച വിധിപറയും
തലശ്ശേരി: ഒഞ്ചിയം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതിയെന്ന്‌ കരുതുന്ന സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ (ചൊവ്വാഴ്‌ച) വിധി പറയും.

കേസ്‌ ഡയറിയുടെ പകര്‍പ്പ്‌പ്‌ പൊലീസ്‌ തിങ്കളാഴ്‌ച രാവിലെ കോടതിയില്‍ ഹാജരാക്കി. കേസ്‌ ഡയറി ഹാജരാക്കണമെന്ന്‌ നേരത്തെ കോടതി അന്വേഷണ സംഘത്തോട്‌ ആവശ്യപ്പെട്ടിരുന്നു. തലശ്ശേരി സെഷന്‍സ്‌കോടതിയാണ്‌ ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി വെച്ചത്‌. ഈ മാസം 11 നാണ്‌ അഡ്വക്കറ്റ്‌ കെ വിശ്വന്‍ മുഖേന കുഞ്ഞനന്തന്‍ കോടതിയില്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക