Image

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: കലാം തന്നെ യോഗ്യനെന്ന്‌ മമത

Published on 18 June, 2012
രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: കലാം തന്നെ യോഗ്യനെന്ന്‌ മമത
കൊല്‍ക്കത്ത: രാഷ്ട്രപതിയാകാന്‍ യോഗ്യന്‍ മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം തന്നെയെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ രാജിവെക്കുമെന്നുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മമത ബാനര്‍ജി എടുക്കുമെന്നും തൃണമൂല്‍ നേതാവ്‌ സുദീപ്‌ ബന്ദോപാധ്യായ പറഞ്ഞു.

വേണ്ടിവന്നാല്‍ ഈ വിഷയത്തില്‍ വേണ്ടിവന്നാല്‍ രാജിവെക്കാന്‍ തൃണമൂല്‍ മന്ത്രിമാരോട്‌ മമത ബാനര്‍ജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക