Image

അഞ്ചേരി ബേബി വധം: എം.എം.ലംബോധരനെ ചോദ്യം ചെയ്തു

Published on 18 June, 2012
അഞ്ചേരി ബേബി വധം: എം.എം.ലംബോധരനെ ചോദ്യം ചെയ്തു
അഞ്ചേരി ബേബി വധക്കേസില്‍ എം.എം.മണിയുടെ സഹോദരന്‍ എം.എം.ലംബോധരനെ അന്വേഷണസംഘം ചോദ്യംെചയ്തു. നെടുങ്കണ്ടം ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യംചെയ്യല്‍. ബേബി കൊല്ലപ്പെട്ട കാലയളവില്‍ ലംബോധരന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ലംബോധരന്‍ മുഖേനയാണ് സാക്ഷികളെ കൂറുമാറ്റാന്‍ പണം ലഭിച്ചതെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. മൊഴി പരിശോധിച്ചശേഷം ലംബോധരനെ വീണ്ടും ചോദ്യംചെയ്‌തേക്കും. ലംബോധരന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് മൂന്നാംപ്രതി മോഹന്‍ദാസ് മൊഴി നല്‍കിയിരുന്നു.
ബേബി കൊല്ലപ്പെടുമ്പോള്‍ സി.പി.എം. ബൈസണ്‍വാലി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്നു ലംബോധരന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക