Image

ടി.പി വധം: കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published on 19 June, 2012
ടി.പി വധം: കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തലശേരി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യസൂത്രധാരനെന്ന്‌ പോലീസ്‌ സംശയിക്കുന്ന സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശേരി ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.

 കൊലപാതകത്തിന്റെ പബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത്‌ കുഞ്ഞനന്തനാണെന്നും ഇയാള്‍ക്ക്‌ ജാമ്യം അനുവദിച്ചാല്‍ അത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യുഷന്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. ഇതിനെതിരെ കുഞ്ഞനന്തന്റെ അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍ തള്ളിക്കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌.

ടി.പി വധവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ സംശയിച്ചതോടെ ഒളിവില്‍ പോയ കുഞ്ഞനന്തന്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കീഴടങ്ങിയേക്കുമെന്നാണ്‌ സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക