Image

രാസവള വില വര്‍ധന: കേന്ദ്ര നിലപാടിനോട്‌ യോജിപ്പില്ലെന്ന്‌ മുഖ്യമന്ത്രി‍

Published on 19 June, 2012
രാസവള വില വര്‍ധന: കേന്ദ്ര നിലപാടിനോട്‌ യോജിപ്പില്ലെന്ന്‌ മുഖ്യമന്ത്രി‍
തിരുവനന്തപുരം: രാസവള വിലവര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട്‌ യോജിപ്പില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യം സംബന്ധിച്ചു ജൂലൈ 2,3 തീയതികളില്‍ ഡല്‍ഹിയില്‍ കേന്ദ്രകൃഷിമന്ത്രിയേയും മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരെയും കണ്ട്‌ ചര്‍ച്ചനടത്തുമെന്ന്‌ മുഖ്യമന്ത്രിയും കൃഷി മന്ത്രി കെ.പി. മോഹനനും അറിയിച്ചു.

സര്‍ക്കാര്‍ കര്‍ഷകരുടെ കാലനാവുകയാണെന്ന്‌ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌ സിപിഐ എംഎല്‍എ മുല്ലക്കര രത്നാകരന്‍ പറഞ്ഞു. സഭനിര്‍ത്തിവച്ച്‌ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രം രാസവള സബ്‌സിഡി വര്‍ധിപ്പിക്കണമെന്ന്‌ കൃഷിമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധച്ചു. എങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്‌തരാണെന്നും സഭാ നടപടികളുമായി സഹകരിക്കുമെന്നും വാക്കൗട്ട്‌ നടത്തുന്നില്ലെന്നും പ്രതിപക്ഷം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക