Image

പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനുനേരേ അജ്ഞാതരുടെ കല്ലേറ്

Published on 19 June, 2012
പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനുനേരേ അജ്ഞാതരുടെ കല്ലേറ്
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനുനേരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. കല്ലേറില്‍ സ്റ്റേഷന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പോലീസ് സ്‌റ്റേഷന്റെ പിന്‍ഭാഗത്തായിരുന്നു ആക്രമണം. വനിതാ പോലീസിന്റെ വിശ്രമമുറിയുടെ ജനല്‍ഗ്ലാസുകളാണ് തകര്‍ന്നത്. പിന്‍ഭാഗത്തെ റോഡില്‍നിന്നാണു കല്ലേറുണ്ടായത്.

ജനല്‍ഗ്ലാസ് തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. അക്രമിസംഘത്തില്‍ ഒന്നില്‍കൂടുതല്‍ ആളുകളുണ്ടായിരുന്നോവെന്നു വ്യക്തമല്ല. അക്രമികളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക