Image

പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നിതീഷ് കുമാര്‍; നരേന്ദ്രമോഡിയെ അംഗീകരിക്കില്ല

Published on 19 June, 2012
പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നിതീഷ് കുമാര്‍; നരേന്ദ്രമോഡിയെ അംഗീകരിക്കില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ഡിഎ സഖ്യകക്ഷി ജനതാദള്‍ യുണൈറ്റഡിന്റെ നേതാവുമായ നിതീഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ അംഗീകരിക്കില്ലെന്നും മോഡിയുടെ പേരെടുത്തു പറയാതെ പരോക്ഷമായി അദ്ദേഹം വ്യക്തമാക്കി. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിതീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നണി നിയോഗിക്കുന്നത് മതേതര വിശ്വാസമുള്ള വ്യക്തിയായിരിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു മോഡിയുടെ സ്ഥാനാര്‍ഥിത്വത്തോട് നിതീഷ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ച വിശ്വാസമുള്ള വ്യക്തിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും മുന്നണി നേരത്തെ തന്നെ ഇക്കാര്യം തീരുമാനിക്കണമെന്നും നിതീഷ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക